സി​പി​എം നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണം: ബി​ജെ​പി
Monday, March 20, 2023 12:50 AM IST
തൃ​ശൂ​ർ: ഏ​ങ്ങ​ണ്ടി​യൂ​രി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​മ​ൽ കൃ​ഷ്ണ​യെമ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ സി​പി​എം നേ​താ​ക്ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​കെ. അ​നീ​ഷ്കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ഏ​ങ്ങ​ണ്ടി​യൂ​ർ തി​രു​മം​ഗ​ലം ഡി​വി​ഷ​ൻ ബ്ലോ​ക്ക് മെം​ബ​ർ സു​ധ​യു​ടെ മ​ക​ൻ അ​മ​ൽ കൃ​ഷ്ണ​യെ സി​പി​എം മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ലാ​ൽ, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മ​റ്റി അം​ഗം സു​ൽ​ത്താ​ൻ, ഡി​വൈ​എ​ഫ്ഐ മേ​ഖ​ല സെ​ക്ര​ട്ട​റി ഷെ​ബി​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ഏ​ങ്ങ​ണ്ടി​യൂ​രി​ൽ വ​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​മേ​റ്റ് തൃ​ശൂ​ർ എ​ലൈ​റ്റ് ഹോ​സ്പി​റ്റ​ലി​ൽ ചി​ക്ക​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഈ ​കൊ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ സു​ൽ​ത്താ​ൻ മു​ൻ​പ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ സു​ജി​ത്ത് ഉ​ണ്ണി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്. നേ​താ​ക്ക​ളു​ടെ വ​ഴി​വി​ട്ട ജീ​വി​തം ചോ​ദ്യം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ക​രെ ത​ല്ലി​ക്കൊ​ല്ലു​ന്ന​താ​ണ് സി​പി​എം​ന്‍റെ പു​തി​യ രീ​തി​യെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
കൊ​ല​പാ​ത​കം സ്വാ​ഭാ​വി​ക മ​ര​ണ​മാ​ക്കി മാ​റ്റാ​നു​ള്ള അ​റി​യ​റ നീ​ക്കം സി​പി​എം നേ​തൃ​ത്വം തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ പാ​ർ​ട്ടി​യും പോ​ലീ​സും ശ്ര​മി​ച്ചാ​ൽ ബി​ജെ​പി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.