വ​ർ​ഗീ​യ ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ​ക്കെ​തി​രെ​ സ​മ​ര​കാ​ഹ​ളം മു​ഴ​ങ്ങേ​ണ്ട​ത് യു​വാ​ക്ക​ളി​ൽ നി​ന്ന്: എം.​ ലി​ജു
Monday, March 20, 2023 12:50 AM IST
അ​ന്ന​മ​ന​ട: ഇ​ന്ത്യ​യി​ൽ വ​ർ​ഗീ​യ ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ​ക്കെ​തി​രെ​യു​ള്ള ര​ണ്ടാം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ കാ​ഹ​ളം മു​ഴ​ങ്ങേ​ണ്ട​തു യു​വാ​ക്ക​ളി​ൽ നി​ന്നാ​ണെ​ന്ന് കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം അ​ഡ്വ. എം.​ ലി​ജു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ന്ന​മ​ന​ട മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. "നീ​തി നി​ഷേ​ധ​ങ്ങ​ളി​ൽ നി​ശ​ബ്ദ​രാ​വി​ല്ല, വി​ദ്വേ​ഷ രാ​ഷ്ട്രീ​യ​ത്തോ​ടു വി​ട്ടു​വീ​ഴ്ച​യി​ല്ല’ എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ യൂ​ണി​റ്റ് ത​ലം മു​ത​ൽ സം​സ്ഥാ​ന​ത​ലം വ​രെ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ന്ന​മ​ന​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും പൊ​തു സ​മ്മേ​ള​ന​വും ന​ട​ന്നു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ന്ന​മ​ന​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​ജെ.​ ജെ​നീ​ഷ് മു​ഖ്യാ​തി​ഥി​യാ​യി. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി സ​ജീ​ന്ദ്ര​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ​ശാ​ഖ് ദ​ർ​ശ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ജെ​റോം ജോ​ണ്‍, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ഷാ​ദ് കു​ര്യാ​പ്പി​ള്ളി, മാ​ള ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​സ്, ഡി​സി​സി ജ​ന​റ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി.​എ. അ​ബ്ദു​ൾക​രീം, എ.​എ. അ​ഷ​റ​ഫ്, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ൽ സി. ​പാ​ത്താ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​ക​ട​ന​ത്തി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ഖി​ൽ പോ​ൾ, ശ​ര​ത് മോ​ഹ​ൻ, രാ​ഹു​ൽ വി​ജ​യ​ൻ, ഹ​ഫീ​സ് കാ​സിം, അ​ജേ​ഷ് നി​ധി​ൻ, ഗോ​ഡ്സെ​ൻ​സ്, വി​ഷ്ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.