സർക്കാർ പ്ര​തി​ക​ൾ​ക്കൊ​പ്പം നി​ല​കൊള്ളുന്നു: ഷാ​ഫി പ​റ​ന്പി​ൽ
Monday, March 20, 2023 12:50 AM IST
ചാ​വ​ക്കാ​ട്: നി​യ​മ​സ​ഭ സ്പീ​ക്ക​ർ മു​ത​ൽ ചാ​വ​ക്കാ​ട് ഗ​വ.​ പ്ലീ​ഡ​ർ വ​രെ​യു​ള്ള​വ​ർ അ​ധി​കാ​രം ദു​ർ​വി​നി​യോ​ഗം ചെ​യ്യു​ന്ന​വ​രെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫിപ​റ​ന്പി​ൽ എംഎ​ൽഎ പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ചാ​വ​ക്കാ​ട്ട് സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഷാ​ഫി പ​റ​ന്പി​ൽ. പീ​ഡി​ത​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​തി​നുപ​ക​രം പ്ര​തി​ക​ൾ​ക്കൊ​പ്പം നി​ല​കൊ​ണ്ട് അ​ധി​കാ​രം ദു​ർ​വി​നി​യോ​ഗിക്കുന്ന​വ​രെ മാ​ത്ര​മാ​ണു സ​ർ​ക്കാ​ർ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​തി​ഷ്ഠി​ക്കു​ന്ന​ത്. നീ​തി​നി​ഷേ​ധ​ങ്ങ​ൾ​ക്കു മു​ന്നി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​ശ​ബ്ദ​രാ​വി​ല്ലെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.
നേ​ര​ത്തെ മ​ണ​ത്ത​ല പ​ള്ളി പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച യു​വ​ജ​ന​റാ​ലി ചാ​വ​ക്കാ​ട് ന​ഗ​രം ചു​റ്റി താ​ലൂ​ക്ക്് ഓ​ഫീ​സ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യ്ക്കു​ശേ​ഷം ആ​രം​ഭി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ഖി​ൽ ജി. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഒ.​ജെ. ജ​നീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​ആ​ബി​ദ് അ​ലി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എം. നൗ​ഫ​ൽ, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​എ. ഗോ​പ​പ്ര​താ​പ​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എ.​കെ. ഷാ​നി​ബ്, സ​ജീ​ർ ബാ​ബു, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ മൊ​യ്തീൻ​ഷാ പ​ള്ള​ത്ത്, ജെ​റോ​ണ്‍ ജോ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​സ്രി​യ മു​സ്താ​ഖലി, ത​ബ്ഷീ​ർ മ​ഴു​വ​ഞ്ചേ​രി, ഷാ​രൂ​ഖാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.