പെ​ൻ​ഷ​ൻ കു​റ​ച്ച​ത് പു​നസ്ഥാ​പി​ക്ക​ണം: സീ​നി​യ​ർ ജേ​ണ​ലി​സ്റ്റ് ഫോ​റം
Thursday, February 9, 2023 12:59 AM IST
തൃ​ശൂ​ർ: വി​ര​മി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ത്ര​പ്ര​വ​ർ​ത്ത​ക ക്ഷേ​മ​പ​ദ്ധ​തി പ്ര​കാ​രം പ്ര​ഖ്യാ​പി​ച്ച പെ​ൻ​ഷ​നി​ൽ 500 രൂ​പ കു​റ​ച്ച​തു പു​ന​സ്ഥാ​പി​ക്കു​മെ​ന്ന ധ​ന​മ​ന്ത്രി​യു​ടെ നി​യ​മ​സ​ഭ​യി​ലെ ഉ​റ​പ്പ് ഉ​ട​ൻ പാ​ലി​ക്ക​ണ​മെ​ന്ന് സീ​നി​യ​ർ ജേ​ണ​ലി​സ്റ്റ് ഫോ​റം സൗ​ഹൃ​ദ സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. ഫോ​റം സം​സ്ഥാ​ന​ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച പ്ര​ത്യാ​ശ​യു​ടെ പു​തു​വ​ർ​ഷം പ​രി​പാ​ടി​യു​ടെ 14 ാ​മ​ത് ജി​ല്ലാ സം​ഗ​മ​മാ​ണ് തൃ​ശൂ​രി​ൽ ന​ട​ന്ന​ത്. തോ​മ​സ് ഐ​സ​ക്കി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റി​ൽ ആ​യി​രം രൂ​പ പെ​ൻ​ഷ​ൻ വ​ർ​ധ​ന​വ് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് വ​ന്ന സ​ർ​ക്കാ​ർ അ​ത് 500 ആ​യി കു​റ​യ്ക്കു​ക​യാ​യി​രു​ന്നു.
വി​ര​മി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ നേ​രി​ടു​ന്ന നീ​തി നി​ഷേ​ധം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് പ​റ​ഞ്ഞു. ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ സാം ​അ​ധ്യ​ക്ഷ​നാ​യി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​കെ. ക​ണ്ണ​ൻ, ബി​ജെ​പി ദേ​ശീ​യ കൗ​ണ്‍​സി​ലം​ഗം എം.​എ​സ്. സ​ന്പൂ​ർ​ണ, ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ. ​മാ​ധ​വ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. വി​ജ​യ​കു​മാ​ർ, സെ​ക്ര​ട്ട​റി ഹ​ക്കിം ന​ട്ടാ​ശേ​രി, കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. വി​നീ​ത, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ധി​ക, എ​ൻ. ശ്രീ​കു​മാ​ർ, ജോ​യ് എം. ​മ​ണ്ണൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.