സ്റ്റോ​ക്കി​ൽ കൃ​ത്രി​മം:​ റേ​ഷ​ൻ ക​ട​യു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു
Thursday, February 9, 2023 12:59 AM IST
കാ​ള​മു​റി: സ്റ്റോ​ക്കി​ൽ കൃ​ത്രി​മം കണ്ടെത്തിയതിനാൽ റേ​ഷ​ൻ ക​ട​യു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു.​ ച​ളി​ങ്ങാ​ട് സെ​ന്‍ററി​ൽ പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന 148ാം ന​മ്പ​ർ റേ​ഷ​ൻ ക​ട​യി​ലാ​ണു സി​വി​ൽ സ​പ്ലൈ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി കൃ​ത്രി​മം ക​ണ്ടു​പി​ടി​ച്ച​ത്. 788 കി​ലോ പ​ച്ച​രി അ​ധി​ക​മാ​യും 518 കി​ലോ പു​ഴു​ക്ക​ല​രി, 356 കി​ലോ കു​ത്ത​രി എ​ന്നി​വ കു​റ​വു​മാ​യി​രു​ന്നു. 167 റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്താ​തെ മാ​നു​വ​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ​മ​തി​ല​കം റേ​ഷ​നി​ംഗ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ​റേ​ഷ​ൻ ക​ട​യു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത അ​ധി​കൃ​ത​ർ ക​ട​യു​ടെ ചു​മ​ത​ല താ​ത്​കാ​ലി​ക​മാ​യി പി.​കെ.​മു​ഹ​മ്മ​ദാ​ലി എ​ന്ന റേ​ഷ​ൻ ക​ട ലൈ​സ​ൻ​സി​ക്ക് കൈ​മാ​റി.