സ്ത​നാ​ർ​ബു​ദ നി​ർ​ണ​യ ക്യാ​ന്പ് സ​മാ​പി​ച്ചു
Thursday, February 9, 2023 12:59 AM IST
വെ​ന്പ​ല്ലൂ​ർ: എം​ഇ​എ​സ് അ​സ്മാ​ബി കോ​ളജും, ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി കൊ​ച്ചി​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടേ​യും, ഹെ​ൽ​ത്ത് എ​യ്ഡി​ന്‍റേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി വ​ന്ന സ്ത​നാ​ർ​ബു​ദ നി​ർണ​യ ​ക്യാ​ന്പ് സ​മാ​പി​ച്ചു. ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ശേ​ഷം ന​ട​ത്തി​യ സ​ർ​വേ​യി​ലൂ​ടെ ക​ണ്ടെ​ത്തി​യ ഇ​രു​നൂ​റ്റി അ​ൻ​പ​തോ​ളം സം​ശ​യാ​സ്പ​ദ​മാ​യ കേ​സു​ക​ളി​ൽ മാ​മോ​ഗ്രാം പ​രി​ശോ​ധ​ന​യും സ്കാ​നി​ങ്ങും ന​ട​ത്തി. രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​രെ നേ​ര​ത്തേ ചി​കി​ത്സ​ക്കു വി​ധേ​യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഒ​രു​മാ​സം നീ​ണ്ടു നി​ന്ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. അ​സ്മാ​ബി കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ൻഡി​യ​ർ​മാ​രാ​ണ് പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലു​മെ​ത്തി ബോ​ധ​വ​ത്ക​ര​ണ​വും സ​ർ​വേ​യും ന​ട​ത്തി​യ​ത്. ക്യാ​ന്പി​ന്‍റെ സ​മാ​പ​ന ദി​വ​സം കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ജ​യ​രാ​ജ് ക്യാ​ന്പ് സ​ന്ദ​ർ​ശി​ക്കു​ക​യും കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു കോ​ള​ജ് ഇ​ത്ത​രം സ​മ​ഗ്ര​രോ​ഗ നി​ർ​ണ​യ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​ൻ​സി​പ്പൽ ഡോ. ​എ. ബി​ജു, സെ​ക്ര​ട്ട​റി ആ​ൻ​ഡ് ക​റ​സ്പോ​ണ്ട​ന്‍റ് അ​ഡ്വ. ന​വാ​സ് കാ​ട്ട​ക​ത്ത്, ഹെ​ൽ​ത്ത് എ​യ്ഡ് ഭാ​ര​വാ​ഹി നൂ​റു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.