പാ​ല​പ്പി​ള്ളി​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആവ​ശ്യം ശ​ക്ത​മാ​കു​ന്നു
Thursday, February 9, 2023 12:51 AM IST
പു​തു​ക്കാ​ട്: പാ​ല​പ്പി​ള്ളി​യി​ൽ നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും ചാ​ല​ക്കു​ടി​യി​ലേ​ക്കു​മു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ്, ചാ​ല​ക്കു​ടി, ചി​മ്മി​നി​ഡാം, എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​യ്ക്കു പെ​ർ​മി​റ്റ് ഉ​ണ്ടാ​യി​ട്ടും ഇ​തു​വ​ഴി സ​ർ​വീ​സ് ഇ​ല്ലാ​ത്ത​ത് യാ​ത്രാ​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യാ​ണ്.
ചി​മ്മി​നി ഡാം ​മു​ത​ൽ പാ​ല​പ്പി​ള്ളി​വ​രേ​യും ചൊ​ക്ക​ന, കു​ണ്ടാ​യി, കാ​രി​കു​ളം, ആ​ന​പ്പാ​ന്തം എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ദി​വാ​സി കോ​ള​നി​യി​ലെ ജ​ന​ങ്ങ​ളും വേ​ലൂ​പ്പാ​ടം, വ​ര​ന്ത​ര​പ്പി​ള്ളി മ​റ്റു സ​മീ​പ​പ്ര​ദേ​ശം മു​ത​ൽ ആ​ന്പ​ല്ലൂ​ർ വ​രെ​യു​ള്ള ജ​ന​ങ്ങ​ളു​മാ​ണു യാ​ത്രാ​ദു​രി​ത​ത്തി​ലാ​യ​ത്. ചി​കി​ത്സ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​യ്ക്കു പോ​കു​വാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ട്. ഈ ​വ​ഴി​യി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തി ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് അ​റു​തി​വ​രു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ​ക്കു മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ സു​രേ​ഷ് ചെ​മ്മ​നാ​ട​ൻ പ​രാ​തി ന​ൽ​കി.