വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് മാ​ല ക​വ​രാ​ൻ ശ്ര​മം
Thursday, February 9, 2023 12:51 AM IST
ചാ​വ​ക്കാ​ട്: രാ​ത്രി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന് മാ​ല ക​വ​രാ​ൻ ശ്ര​മം. അ​ക്ര​മി​യു​മാ​യു​ള്ള മ​ൽ​പി​ടി​ത്ത​ത്തി​നി​ട​യി​ൽ വീ​ട്ട​മ്മ ബോ​ധ​ര​ഹി​ത​യാ​യി. പേ​ര​കം ശി​വ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ള​ത്തി​ൽ ബാ​ബു​വി​ന്‍റെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.
രാ​ത്രി എ​ട്ടി​നു വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ക്കു​ന്ന ശ​ബ്ദം​കേ​ട്ട് ബാ​ബു​വി​ന്‍റെ ഭാ​ര്യ ഷീ​ബ മു​ൻ​വ​ശ​ത്തേ​യ്ക്കു വ​ന്ന​പ്പോ​ൾ മു​ഖം മ​റ​ച്ചെ​ത്തി​യ മോ​ഷ്ടാ​വ് മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഷീ​ബ ത​ട​ഞ്ഞ​പ്പോ​ൾ മ​ൽ​പ്പി​ടി​ത്ത​മാ​യി. ഇ​തി​നി​ട​യി​ൽ ഷീ​ബ ത​ന്നെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച് അ​ക​ത്തേ​യ്ക്ക് എ​റി​ഞ്ഞു.
അ​ക്ര​മി ആ​യു​ധ​മെ​ടു​ത്ത് ആ​ക്ര​മി​ക്കാ​ൻ തു​നി​യു​ന്ന​തി​നി​ട​യി​ൽ വീ​ട്ട​മ്മ​യു​ടെ ബോ​ധം ന​ഷ്ട​പ്പെ​ട്ടു. അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം മ​ക​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണു മാ​താ​വ് ബോ​ധ​ര​ഹി​ത​യാ​യി കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. പി​ന്നീ​ടാ​ണ് ആ​ക്ര​ണ​വി​വ​രം അ​റി​യു​ന്ന​ത്. ഷീ​ബ​യെ മു​തു​വ​ട്ടൂ​ർ രാ​ജ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചാ​വ​ക്കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ധ​ർ​ണ ന​ട​ത്തി

ചാ​വ​ക്കാ​ട്: റേ​ഷ​ൻ വ്യാ​പാ​രി​ക​ളോ​ടു​ള്ള കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള റേ​ഷ​ൻ റീ​ട്ടെ​യി​ൽ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. കോ​വി​ഡ് കാ​ല​ത്ത് വി​ത​ര​ണം​ചെ​യ്ത കി​റ്റി​ന്‍റെ ക​മ്മീ​ഷ​ൻ തു​ക ത​ട​ഞ്ഞു​വ​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ചു.
അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഡി. വീ​ര​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ഗോ​പി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഉ​മ്മ​ർ മു​ക്ക​ണ്ട​ത്ത്, സോ​മ​സു​ന്ദ​ര​ൻ, സ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.