ചേ​ർ​പ്പ് ജൂ​ബി​ലി തേ​വ​ർ പാ​ട​ശേ​ഖ​ര ക​മ്മി​റ്റി​യു​ടെ പേ​രി​ൽ കേ​സെ​ടു​ക്കാ​ൻ വി​ജ​ില​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ്
Thursday, February 9, 2023 12:51 AM IST
ചേ​ർ​പ്പ്: ക​ർ​ഷ​ക​ർ​ക്കു വി​ത​ര​ണം ചെ​യ്യാ​ൻ പു​ഞ്ച സെ​പ​ഷ​ൽ ഒാ​ഫീ​സ​ർ ന​ൽ​കി​യ തു​ക വ്യാ​ജ ഒ​പ്പി​ട്ടു ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ ചേ​ർ​പ്പ് ജൂ​ബി​ലി തേ​വ​ർ പാ​ട​ശേ​ഖ​ര ക​മ്മി​റ്റി​യു​ടെ പേ​രി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കാ​ൻ വി​ജ​ില​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.
പ്ര​ള​യ​കാ​ല​ത്ത് മ​ത്സ്യ വ​കു​പ്പ് മു​ഖേ​ന ന​ൽ​കി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കു ന​ൽ​കാ​തെ വ​കമാ​റ്റി ചെ​ല​വ​ഴി​ച്ചു​വെ​ന്ന പ​രാ​തി​യെ കു​റി​ച്ചും അ​ന്വേ​ഷി​ക്ക​ണം.
ജൂ​ബി​ലി തേ​വ​ർ പ​ട​വ് ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ക​ൺ​വീ​ന​ർ ഇ.​എം. മ​ദ​ന​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. വ്യാ​ജ രേ​ഖ ച​മ​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നും പ​ട​വുക​മ്മ​ിറ്റി​ക്കെ​തി​രെ മു​ന്പ് പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്ന​താ​യി സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.