ശ്രീ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ല​ക്ഷാ​ർ​ച്ച​ന തു​ട​ങ്ങി
Thursday, February 9, 2023 12:51 AM IST
തി​രു​വി​ല്വാ​മ​ല: പ്ര​സി​ദ്ധ​മാ​യ തി​രു​വി​ല്വാ​മ​ല ശ്രീ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ലെ ഏ​കാ​ദ​ശി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ക്ഷാ​ർ​ച്ച​ന ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ വൈ​കീ​ട്ട് ന​ട​ന്ന സാം​സ്കാ​രി​ക സ​ദ​സ്‌ ഗാ​ന​ര​ച​യി​താ​വ് ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പ​ത്മ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഉ​ദ​യ​ൻ, കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പി. ​ബി​ന്ദു, ദേ​വ​സ്വം മാ​നേ​ജ​ർ മ​നോ​ജ് കെ. ​നാ​യ​ർ, കെ. ​ജ​യ​പ്ര​കാ​ശ് കു​മാ​ർ, വി.​എ​ൻ. ര​ഘു​ന​ന്ദ​ന​ൻ നാ​യ​ർ, സ്മി​ത സു​കു​മാ​ര​ൻ, ടി.​എ​ൻ. രാ​ജ്കു​മാ​ർ, എം. ​അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, കെ.​ബാ​ല​കൃ​ഷ്ണ​ൻ, രാ​മ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​ഷ്ണു സ​ഹ​സ്ര​നാ​മം ചൊ​ല്ലി ര​ണ്ട് ശ്രീ​കോ​വി​ലു​ക​ളി​ലും ഭ​ഗ​വാ​ന്‍റെ പാ​ദ​ങ്ങ​ളി​ൽ നേ​രി​ട്ട് അ​ർ​ച്ച​ന ന​ട​ത്തു​ന്ന​ത് ഈ ​ക്ഷേ​ത്ര​ത്തി​ലെ സ​വി​ശേ​ഷ​ത​യാ​ണ്. അ​ഷ്ട​മി ദി​വ​സ​മാ​യ 14നു ​ല​ക്ഷാ​ർ​ച്ച​ന സ​മാ​പി​ക്കും. 10നു ​ക​ള​ഭാ​ഭി​ഷേ​കം 11.30ന് 101 ​പ​റ അ​രി​യു​ടെ പ്ര​സാ​ദ ഊ​ട്ട് എ​ന്നി​വ അ​ഷ്ട​മി​വി​ള​ക്ക് ദി​വ​സം ന​ട​ക്കും. ന​വ​മി വി​ള​ക്കു ദി​ന​മാ​യ 15നു ​ക്ഷേ​ത്ര​ത്തി​ന​ക​ത്ത് ന​ങ്ങ്യാ​ർ​ക്കൂ​ത്ത്, ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പ്, ശ്രീ​വി​ല്വാ​ദ്രി​നാ​ഥ സം​ഗീ​തോ​ത്സ​വ​വും തു​ട​ങ്ങും.

പ്ര​സി​ദ്ധ​മാ​യ ദ​ശ​മി ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പ് 16നു ​രാ​വി​ലെ ന​ട​ക്കും. പെ​രു​വ​നം കു​ട്ട​ൻ മാ​രാ​രു​ടെ മേ​ള​വും ചോ​റ്റാ​നി​ക്ക​ര വി​ജ​യ​ൻ മാ​രാ​രു​ടെ പ​ഞ്ച​വാ​ദ്യ​വും അ​ക​മ്പ​ടി​യാ​കും.

17നാ​ണ് പ്ര​സി​ദ്ധ​മാ​യ തി​രു​വി​ല്വാ​മ​ല ഏ​കാ​ദ​ശി. ഏ​കാ​ദ​ശി വി​ള​ക്കു ദി​വ​സം ദ​ർ​ശ​ന​ത്തി​നാ​യി മു​ഴു​വ​ൻ സ​മ​യ​വും ക്ഷേ​ത്ര​ന​ട​ക​ൾ തു​റ​ന്നി​ടും.

രാ​വി​ലെ കും​ഭാ​ര സേ​വ​ക​രു​ടെ വ​ര​വ്, പ​ഞ്ച​ര​ത്ന കീ​ർ​ത്ത​നാ​ലാ​പ​നം, രാ​ത്രി എ​ഴു​ന്ന​ള്ളി​പ്പ്, വി​ള​ക്കാ​ചാ​രം എ​ന്നി​വ​യു​ണ്ടാ​കും. 18നു ​ദ്വാ​ദ​ശി ഊ​ട്ടോ​ടെ ഏ​കാ​ദ​ശി ഉ​ത്സ​വം സ​മാ​പി​ക്കും.