ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Wednesday, February 8, 2023 10:55 PM IST
പ​ഴ​യ​ന്നൂ​ർ: മു​ണ്ടി​യ​ങ്കാ​വ് വേ​ല​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഗാ​ന​മേ​ള ക​ണ്ട് മ​ട​ങ്ങു​ന്ന​തി​നി​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റി മ​തി​ലി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. വെ​ന്നൂ​ർ വ​ട​ക്കേ​ക്ക​ര മ​ദ​ന​നാ(36)​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 10.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​നെ എ​ള​നാ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യും പി​ന്നീ​ട് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്രവേശിപ്പിച്ചു. ത​ല​യ്ക്കേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ കാ​ര​ണം. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ മ​രി​ച്ചു. കോ​യ​ന്പ​ത്തൂ​രി​ലെ കാ​റ്റ​റിം​ഗ് ക​ന്പ​നി​യി​ലെ മാ​നേ​ജ​രാ​ണ്.