ബ​സ് ജീ​വ​ന​ക്കാ​രും കാ​ർ യാ​ത്ര​ക്കാ​രും ത​മ്മി​ൽ വാ​ക്കേ​റ്റം
Wednesday, February 8, 2023 1:01 AM IST
പേ​രാ​മം​ഗ​ലം: ബ​സ് സൈ​ഡ് കൊ​ടു​ത്തി​ല്ല എ​ന്ന പ​രാ​തി​യു​മാ​യി കാ​ർ യാ​ത്ര​ക്കാരും സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രും ത​മ്മി​ൽ വാ​ക്കേ​റ്റം. പേ​രാ​മം​ഗ​ലം മു​ത​ൽ മു​ണ്ടൂ​ർ എ​ത്തു​ന്പോ​ഴേ​ക്കും കാ​ർ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത് ബ​സി​ന് മു​ന്നിൽ നി​ർ​ത്തി​യാ​ണ് വാ​ക്കേ​റ്റം ന​ട​ന്ന​ത്.
ബ​സു​ക​ൾ റോഡിലേക്കു കയറ്റി നിർത്തുന്നതിനെ ചൊല്ലി യാണ് തർക്കമുണ്ടായത്. റോ​ഡിൽനി​ന്ന് കു​ട്ടി​ക​ൾ മാ​റാ​ത്ത​ത് കൊ​ണ്ടാ​ണ് ബ​സ് അ​ങ്ങ​നെ നി​ർ​ത്തു​ന്ന​ത് എ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ പറഞ്ഞു. മ​റ്റാരും ഓ​വ​ർ​ടേക്ക് ചെ​യ്യാ​തി​രി​ക്കാ​നാ​ണ് ന​ടു​വി​ൽ നി​ർ​ത്തു​ന്ന​ത് എന്നായി രുന്നു കാറുകാരന്‍റെ വാദം. 10 മി​നി​റ്റോ​ളം ന​ടു​റോ​ഡി​ൽ വാ​ക്കേ​റ്റം തു​ട​ർ​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ബ​സ് ക​യ​റു​ന്ന​തി​ന് അ​പ​ക​ട​ക​ര​മാ​യി റോ​ഡി​ലേ​ക്ക് ക​യ​റി​നി​ൽ​ക്കു​ന്ന​ത് ദീ​പി​ക വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

്ത