താ​ല​പ്പൊ​ലി ആ​ഘോ​ഷി​ച്ചു
Wednesday, February 8, 2023 1:01 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ലെ ഉ​പ​ദേ​വ​ത​യാ​യ ഇ​ട​ത്ത​രി​ക​ത്തു​കാ​വ് ഭ​ഗ​വ​തി​ക്ക് ദേ​വ​സ്വം താ​ല​പ്പൊ​ലി ആ​ഘോ​ഷി​ച്ചു. നി​ർ​മാ​ല്യ ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​ത്.
ഉ​ച്ച​യ്ക്ക് 11.30 ഓ​ടെ പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി ന​ട​യ​ട​ച്ച​ശേ​ഷം പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​പ്പ് ആ​രം​ഭി​ച്ചു. കൊ​ന്പ​ൻ ഇ​ന്ദ്ര​സെ​ൻ ഭ​ഗ​വ​തി​യു​ടെ തി​ട​ന്പേ​റ്റി. പ​രയ്ക്കാ​ട് ത​ങ്ക​പ്പ​ൻ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ച​വാ​ദ്യം അ​ക​ന്പ​ടി​യാ​യി. തി​രി​ച്ചെ​ഴു​ന്നെ​ള്ളി​പ്പി​ന് ഗു​രു​വാ​യൂ​ർ ശ​ശി​മാ​രാ​രുടെ നേ​തൃ​ത്വ​ത്തി​ൽ മേ​ളം അ​ക​ന്പ​ടി​യാ​യി.

എ​ഴു​ന്ന​ള്ളി​പ്പ് കി​ഴ​ക്കേ​ദീ​പ​സ്്തം​ഭ​ത്തി​ന് മു​ന്നി​ൽ എ​ത്തി​യ​തോ​ടെ കോ​മ​രം സു​രേ​ന്ദ്ര​ൻ നാ​യ​ർ ഭ​ഗ​വ​തി​യു​ടെ വാ​ളും ചി​ല​ന്പു​മാ​യി ഉ​റ​ഞ്ഞു തു​ള്ളി, ഭ​ക്ത​ർ ഒ​രു​ക്കി​യി​രു​ന്ന നൂ​റി​ലേ​റെ പ​റ​ക​ൾ ചൊരി​ഞ്ഞു. തു​ട​ർ​ന്ന് നെന്മാ​റ ക​ണ്ണ​ന്‍റെ നാ​ഗ​സ്വ​ര​ത്തി​ന്‍റെ അ​ക​ന്പ​ടി​യി​ൽ കു​ളം​പ്ര​ദ​ക്ഷി​ണം പൂ​ർ​ത്തി​യാ​ക്കി ഭ​ഗ​വ​തി കെ​ട്ടി​ൽ ഇ​റ​ക്കി​യെ​ഴു​ന്ന​ള്ളി​ച്ചു. രാ​ത്രി​യി​ലും പു​റ​ത്തേ​ക്കെ​ഴു​ന്ന​ള്ളി​പ്പ് ഉ​ണ്ടാ​യി.

52 ദി​വ​സ​മാ​യി ന​ട​ന്നുവ​ന്നി​രു​ന്ന ക​ളം​പാ​ട്ടി​ന് സ​മാ​പ​ന​മാ​യി.

ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ.​വി​ജ​യ​ൻ, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ സി.​മ​നോ​ജ്, മ​നോ​ജ് ബി.​ നാ​യ​ർ, വി.​ജി.​ ര​വീ​ന്ദ്ര​ൻ, ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​പി. വി​ന​യ​ൻ , ക്ഷേ​ത്രം ഡിഎ പി.​ മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി.