കു​ഞ്ഞി​രാ​മ​ൻ നി​റ​മു​ള്ള ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​ൻ കാ​രു​ണ്യം തേ​ടു​ന്നു
Wednesday, February 8, 2023 1:01 AM IST
തി​രു​വി​ല്വാ​മ​ല: ചി​ത്ര​ക​ലാ​കാ​ര​ൻ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. തി​രു​വി​ല്വാ​മ​ല ക​ണി​യാ​ർ കോ​ട് ഗാ​ന്ധി​ഗ്രാം കോ​ള​നി​യി​ലെ കു​ഞ്ഞി​രാ​മ​നാ​ണ് (52) ക​ഴു​ത്തി​ലും താ​ടി​യെ​ല്ലി​ന​ക​ത്തും ശ​രീ ര ​ഭാ​ഗ​ങ്ങ​ളി​ലും പ​ഴു​പ്പു മൂ​ലം അ​ത്യാ​സ​ന്ന​നി​ല​യി​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഓ​ർ​മ ന​ഷ്ട​പ്പെ​ട്ട് ക​ഴി​യു​ന്ന​ത്.
പ​ഴു​പ്പ് നീ​ക്കം ചെ​യ്യാ​ൻ ഇ​തി​നി​ടെ ര​ണ്ട് സ​ർ​ജ​റി​ക​ൾ ന​ട​ത്തി . അ​വി​വാ​ഹി​ത​നാ​യ കു​ഞ്ഞി​രാ​മ​ന്‍റെ വീ​ട്ടി​ൽ 85കാ​രി​യാ​യ മാ​താ​വും അ​വി​വാ​ഹി​ത​യാ​യ സ​ഹോ​ദ​രി വ​സ​ന്ത​യു​മാ​ണു​ള്ള​ത്. അങ്കണ​വാ​ടി​യി​ലെ ഹെ​ൽ​പ്പ​റാ​ണ് വ​സ​ന്ത. അ​വി​ടെനി​ന്നു കി​ട്ടു​ന്ന തു​ച്ഛമാ​യ​ വ​രു​മാ​നം കൊ​ണ്ടാ​ണ് കു​ടും​ബം ക​ഴി​യു​ന്ന​ത്. കു​ഞ്ഞി​രാ​മ​ൻ അ​സു​ഖ ബാ​ധി​ത​നാ​യതോ​ടെ ചി​കി​ത്സ​യ്ക്കും വീ​ട്ടു ചെ​ല​വുക​ൾക്കുമു​ള്ള പ​ണം ക​ണ്ടെ​ത്താ​നാ​വാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് വ​സ​ന്ത. ഭ​ക്ഷ​ണ​ത്തി​നു പോ​ലും പ​ണ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് നി​ർ​ധ​ന കു​ടും​ബം.
ന​ന്നാ​യി ചി​ത്രം വ​ര​ക്കു​ന്ന കു​ഞ്ഞി​രാ​മ​ൻ ക​ട​ക​ളു​ടെ​യും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടേ​യും ചു​മ​രെ​ഴു​ത്തും മ​റ്റും ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. മ​തി​ലു​ക​ളും ക​ട​ക​ളു​ടെ ബോ​ർ​ഡു​ക​ളു​മെ​ല്ലാം പെ​യി​ന്‍റ് കൊ​ണ്ട് ബ​ഹു​വ​ർ​ണത്തി​ൽ ആ​ക​ർ​ഷ​ക​മാ​ക്കി​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ സു​മ​ന​‌​സു​ക​ൾ സ​ഹാ​യി​ക്കു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബം.​
ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ഒ​റ്റ​പ്പാ​ലം അക്കൗണ്ട് നന്പർ: 330 960 31760, IFSC SBI NO ​000257 ,​
GP 97442 09464.