മ​തി​ക്കു​ന്ന് വേ​ല നാളെ മുതൽ
Wednesday, February 8, 2023 1:01 AM IST
ഒ​ല്ലൂ​ര്‍: തൃക്കൂര്‍ മ​തി​ക്കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ വേ​ല മ​ഹോ​ത്സ​വം നാളെയും മറ്റന്നാളും ആ​ഘോ​ഷി​ക്കുമെ​ന്ന് വാ​ര്‍​ത്താസ​മ്മേ​ള​ന​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. നാളെ വൈ​കീട്ട് ച​മ​യ​പ്ര​ദ​ര്‍​ശ​നം ന​ട​ക്കും. വൈ​കീ​ട്ട് എ​ഴി​ന് നൃത്ത​നൃത്യ​ങ്ങ​ള്‍.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ഞ്ചി​ന് ഗ​ണ​പ​തി​ഹോ​മം. ആ​റി​ന് ഉ​ഷപൂ​ജ, 9.30 മു​ത​ല്‍ കാ​ഴ്ച ശീ​വേ​ലി​ക്ക് തൃക്കൂ​ര്‍ രാ​ജ​ന്‍റെ നേ​തൃത്വ​ത്തി​ല്‍ പ​ഞ്ച​വാ​ദ്യം. വൈ​കി​ട്ട് ആ​റ് മു​ത​ല്‍ ഒ​ന്പ​തുവ​രെ ന​ട​ക്കു​ന്ന കാ​ഴ്ചശീ​വേ​ലി​ക്ക് കി​ഴ​ക്കൂട്ട് അ​നി​യ​ന്‍മാ​രാ​രു​ടെ നേ​തൃത്വ​ത്തി​ല്‍ പാ​ണ്ടി​മേ​ളം 6.30 ന് കു​ട​മാ​റ്റം 9.10ന് ​ദീ​പാ​രാ​ധ​ന, 9.30 ന് ​അ​ത്താ​ഴ​പൂ​ജ തു​ട​ര്‍​ന്ന് താ​യ​മ്പ​ക.
ശ​നി​യാ​ഴ്ച രാ​വി​ലെ 4.30ന് ​കൂ​ട്ടി​എ​ഴു​ന്ന​ള്ളി​പ്പ് തു​ട​ര്‍​ന്ന് വ​ലി​യ ഗു​രു​തി​യോ​ടെ ന​ട​യ​ട​ക്കു​ന്നു.
ഏഴു​ദി​വ​സ​ത്തി​നു ശേ​ഷം 17 ന് ന​ട​തു​റ​പ്പ് മ​ഹോ​ത്സ​വ​വും, മ​തി​ക്കു​ന്ന് പൊ​ങ്കാ​ല​യും ന​ട​ക്കും. ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷണ​ര്‍ ശിഖ സു​രേ​ന്ദ്ര​ന്‍ ഐഎഎ​സ് ദീ​പം തെ​ളി​യി​ച്ച് പൊ​ങ്കാ​ല ച​ട​ങ്ങു​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കും.
ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ ക​ര്‍​മ​ങ്ങ​ള്‍​ക്ക്് പു​ലി​യ​ന്നൂ​ര്‍ കൃഷ്ണ​ന്‍ ന​മ്പൂ​തി​രി മു​ഖ്യകാ​ര്‍​മി​ക​നാ​യി​രി​ക്കും.
ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ഷ് നെ​ല്ലി​ശേ​രി, മ​ണി​ക​ണ്ഠ​ന്‍ തൊ​ട്ടി​പ്പ​റ​മ്പി​ല്‍, സു​നി​ല്‍​കു​മാ​ര്‍ തെ​ക്കു​ട്ട്, സ​ജീ​വ​ന്‍ പ​ണി​ക്ക​പ​റ​മ്പി​ല്‍, എ.​എം.​സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.