ജി​ല്ല​യി​ലെ വെ​ടി​മ​രു​ന്ന് നി​ര്‍​മാ​ണ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി
Wednesday, February 8, 2023 12:58 AM IST
കൈ​പ്പ​റ​മ്പ്: ആ​ഘോ​ഷ​ങ്ങ​ളു​ടെ സീ​സ​ണ്‍ ആ​രം​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ലെ വെ​ടി​മ​രു​ന്നു നി​ര്‍​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഫ​യ​ര്‍​ഫോ​ഴ്സ​ട​ക്ക​മു​ള്ള​വ​രു​ടെ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി.
വെ​ടി​ക്കോപ്പ് നി​ര്‍​മാ​ണ​ത്തി​നും സം​ഭ​ര​ണ​ത്തി​നു​മു​ള്ള നി​ബ​ന്ധ​ന​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും ഫ​യ​ര്‍​ഫോ​ഴ്സി​ന്റെ ഫ​യ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ക​ര്‍​ശ​ന​മാ​ക്കി അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.
ജി​ല്ല ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ഇ​തു സം​ബ​ന്ധി​ച്ച് അ​താ​ത് ഫ​യ​ര്‍ സ്റ്റേ​ഷ​നു​ക​ള്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
കു​ണ്ട​ന്നൂ​ര്‍ വെ​ടി​ക്കോ​പ്പു നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടു​ള്ള​ത്. പെ​സോ​യും പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടു​ത​ല്‍ ക​ടു​പ്പി​ച്ചി​ട്ടു​ണ്ട്.