പാ​ല​യ്ക്ക​ൽ - കൂ​ർ​ക്ക​ഞ്ചേ​രി റോ​ഡ് പണി ഇന്നു മുതൽ; ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും
Wednesday, February 8, 2023 12:58 AM IST
ചേ​ർ​പ്പ്: പാ​ല​യ്ക്ക​ൽ- പെ​രു​ന്പി​ള്ളി​ശേ​രി റോ​ഡ് കോ​ൺ​ക്രീ​റ്റിം​ഗ് പൂ​ർ​ത്തി​യാ​കും​മു​ന്പേ പാ​ല​യ്ക്ക​ൽ - കൂ​ർ​ക്ക​ഞ്ചേ​രി റോ​ഡ് പ​ണി​ക​ൾ ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ർ​ക്ക​ഞ്ചേ​രി മു​ത​ൽ ക​ണി​മം​ഗ​ലം പാ​ലം വ​രെ ര​ണ്ടു​വ​രി ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല. ബ​സു​ക​ളും വാ​ണി​ജ്യ ച​ര​ക്കുവാ​ഹ​ന​ങ്ങ​ളും കൂ​ർ‌​ക്ക​ഞ്ചേ​രി​യി​ൽ‌​നി​ന്ന് ഇ​ട​ത്തോ​ട്ടു തി​രി​ഞ്ഞ് സ​ർ​വീ​സ് ന​ട​ത്തേ​ണ്ടി​വ​രും.
കൊ​ടു​ങ്ങ​ല്ലൂ​ർ - കൂ​ർ​ക്ക​ഞ്ചേ​രി കോ​ൺ​ക്രീ​റ്റ് റോ​ഡി​ന്‍റെ മൂ​ന്നാം​ഘ​ട്ട​മാ​ണ് പാ​ല​യ്ക്ക​ൽ മുതൽ കൂ​ർ​ക്ക​ഞ്ചേ​രി വ​രെയു ള്ള ഭാഗത്തു തു​ട​ങ്ങു​ന്ന​ത്. റോ​ഡി​ന്‍റെ കി​ഴ​ക്കു​വ​ശ​മാ​ണ് (തൃ​ശൂ​രി​ൽ​നി​ന്നു വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന ഭാ​ഗം) ആ​ദ്യം പൊ​ളി​ക്കു​ന്ന​ത്. നി​ർ​മാ​ണം തു​ട​ങ്ങാ​ൻ ആ​വ​ശ്യ​മാ​യ മി​ല്ലിം​ഗ് മെ​ഷീ​നും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും എ​ത്തി​ച്ചി​ട്ടു​ണ്ട്.
വാ​ഹ​ന​ങ്ങ​ളു​ടെ റൂ​ട്ട്മാ​റ്റം സം​ബ​ന്ധി​ച്ചു ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത വി.​ കു​മാ​ർ ചെ​യ​ർ​മാ​നാ​യ ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്തു. ആ​ർ​ടി​എ ക​മ്മി​റ്റി​യു​ടെ ഉ​ത്ത​ര​വ് ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന പാ​ത​യി​ലെ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ട ഭാ​ഗ​ത്തെ റോ​ഡു​പ​ണി​യാ​ണ് ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന​ത്. തൃ​ശൂ​ർ റൂ​റ​ൽ എ​സ്പി ഐ​ശ്വ​ര്യ ദോഗ്ര, മ​ധ്യ മേ​ഖ​ല ഡ​പ്യൂ​ട്ടി ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്മി​ഷ​ണ​ർ എം.​പി. ജെ​യിം​സ് എ​ന്നി​വ​രാ​ണ് മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.