കാ​വ​ടി മ​ഹോ​ത്സ​വം ആ​ഘോ​ഷി​ക്കും
Wednesday, February 8, 2023 12:58 AM IST
കൊ​ട​ക​ര: വെ​ള്ളി​ക്കു​ള​ങ്ങ​ര ഹി​ന്ദു​സ​മാ​ജം ശ്രീ​ന​ര​സിം​ഹ മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ലെ കാ​വ​ടി മ​ഹോ​ത്സ​വം വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.45ന് ​നി​റ​മാ​ല, ചു​റ്റു​വി​ള​ക്ക്, ദീ​പ​ക്കാ​ഴ്ച, ഏ​ഴി​ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്ന് ഓ​ണ​ക്ക​ളി എ​ന്നി​വ​യു​ണ്ടാ​കും.
ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 4.45ന് ​ന​ട​തു​റ​പ്പ്, രാ​വി​ലെ 10 മു​ത​ൽ വി​വി​ധ സ​മാ​ജ​ങ്ങ​ളി​ൽ നി​ന്ന് കാ​വ​ടി എ​ഴു​ന്ന​ള്ളി​പ്പ്, വൈ​കീ​ട്ട് ഏ​ഴി​ന് ടൗ​ണ്‍ സെ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​ലം​വ​ര​വ്, 7.15ന് ​നി​റ​മാ​ല, ചു​റ്റു​വി​ള​ക്ക്, ദീ​പ​ക്കാ​ഴ്്ച, ആ​കാ​ശ​വി​സ്മ​യം എ​ന്നി​വ ഉ​ണ്ടാ​വും. ക്ഷേ​ത്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് സു​കു ആ​നാ​ന്പ​ലം, സെ​ക്ര​ട്ട​റി കെ.​ആ​ർ. പ്ര​ഭാ​ക​ര​ൻ, വി​ജ​യ​ൻ കൈ​പ്പു​ഴ, റെ​ജു കീ​ഴ്പ്പി​ള്ളി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.