ല​ബോ​റ​ട്ട​റി​ക​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന വി​ജ്ഞാ​നം സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ൽ പ​രി​വ​ർ​ത്ത​നം ചെ​യ്യ​ണമെന്ന്
Wednesday, February 8, 2023 12:58 AM IST
ശ്രീ​നാ​രാ​യ​ണ​പു​രം: ല​ബോ​റ​ട്ട​റി​ക​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന വി​ജ്ഞാ​നം സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ൽ പ​രി​വ​ർ​ത്ത​നം ചെ​യ്യ​ണ​മെ​ന്ന് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം. കെ.​ ജ​യ​രാ​ജ് പ​റ​ഞ്ഞു.
പ​ടി​ഞ്ഞാ​റേ വെ​ന്പ​ല്ലൂ​ർ എം​ഇ​എ​സ് അ​സ്മാ​ബി കോ​ളേ​ജി​ൽ ആ​രം​ഭി​ച്ച ദ്വി​ദി​ന നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഇന്‌റ​ർ ഡി​സി​പ്ലി​ന​റി അ​ക്കാ​ദ​മി​ക് ട്രാ​ൻ​സി​ലേ​ഷ​ന​ൽ റി​സ​ർ​ച്ച് ആ​ൻ​ഡ് ഇ​ന്നോ​വേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. എ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​ഇ​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​മീ​ർ, കോ​ള​ജ് ട്ര​ഷ​റ​ർ മു​സ്താ​ക് മൊ​യ്തീ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റീ​ന മു​ഹ​മ്മ​ദ്, സെ​ൽ​ഫ് ഫി​നാ​ൻ​സി​ംഗ് കോ​ഴ്സു​ക​ളു​ടെ ഡ​യ​റ​ക്ട​ർ ഡോ. ​കെ .പി. ​സു​മേ​ധ​ൻ, അ​ഡ്വ. ന​വാ​സ് കാ​ട്ട​ക​ത്ത് , കോ​ണ്‍​ഫ​റ​ൻ​സ് ഓ​ർ​ഗ​നൈ​സി​ംഗ് സെ​ക്ര​ട്ട​റി ഡോ. ​ഇ .ബി. ​അ​ൻ​സാ​ർ, അ​ക്വാ​ക​ൾ​ച്ച​ർ വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. കേ​ശ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വിസി ഡോ ​എം.കെ. ​ജ​യ​രാ​ജ് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. കോ​ണ്‍​ഫ​റ​ൻ​സി​ൽ വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി അ​ൻ​പ​തി​ൽപ​രം ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളു​ടെ അ​വ​ത​ര​ണം ഉ​ണ്ടാ​യി​. ഇ​ന്ത്യ​യി​ലെ വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ നി​ന്നും ഗ​വേ​ഷ​ണ ശാ​ല​ക​ളി​ൽ നി​ന്നും കോ​ള​ജു​ക​ളി​ൽ നി​ന്നു​മു​ള്ള പ്ര​മു​ഖ അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ക​ർ സം​ബ​ന്ധി​ച്ചു.