സം​ഗ​മേ​ശ്വ​ര വാ​ന​പ്ര​സ്ഥ ആ​ശ്ര​മ​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം
Wednesday, February 8, 2023 12:54 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് സ​ർ​ക്കാ​ർ ഇ​ത​ര സം​ഘ​ട​ന​ക​ളു​ടെ പ്ര​സ​ക്തി വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഹൈ​ക്കോ​ട​തി ജ​ഡ്ജ് സി.​എ​സ്. ഡ​യാ​സ്. ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്രം കി​ഴ​ക്കേ​ന​ട​യി​ൽ സേ​വാ​ഭാ​ര​തി നി​ർ​മി​ച്ച പു​രു​ഷ വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള സം​ഗ​മേ​ശ്വ​ര വാ​ന​പ്ര​സ്ഥാ​ശ്ര​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സേ​വാ​ഭാ​ര​തി പ്ര​സി​ഡ​ന്‍റ് ന​ളി​ൻ​ബാ​ബു എ​സ്.​മേ​നോ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ൻ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. സേ​വാ​ഭാ​ര​തി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​ര​ഞ്ജി​ത്ത് വി​ജ​യ​ഹ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സ്വാ​മി പു​രു​ഷോ​ത്ത​മാ​ന​ന്ദ സ​ര​സ്വ​തി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.
ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​തീ​ഷ് പ​ള്ളി​ച്ചാ​ട​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന അ​വ​ലോ​ക​നം നി​ർ​വ​ഹി​ച്ചു.
ചെ​റു​ശേ​രി വി​വേ​കാ​ന​ന്ദ ആ​ശ്ര​മ​ത്തി​ലെ സ്വാ​മി പു​രു​ഷോ​ത്ത​മാ​ന​ന്ദ സ​ര​സ്വ​തി, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സ്മി​ത കൃ​ഷ്ണ​കു​മാ​ർ, ബാ​ല​ഗോ​പാ​ൽ, സാ​മൂ​ഹ്യ സു​ര​ക്ഷ വ​കു​പ്പി​ലെ കൗ​ണ്‍​സി​ല​ർ ദി​വ്യ, ആ​ശ്ര​മം ട്ര​സ്റ്റി ക​ല്യാ​ണി ഗോ​പി​നാ​ഥ്, സേ​വാ​ഭാ​ര​തി ട്ര​ഷ​റ​ർ കെ.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.