സ്ലാ​ബ് ഇളകി: യു​വ​തി കാ​ന​യി​ൽ വീ​ണു
Wednesday, February 8, 2023 12:54 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ഇ​ള​കി​കി​ട​ന്ന സ്ലാ​ബി​ൽ ച​വി​ട്ടി​യ കാ​ൽ​ന​ട യാ​ത്ര​ക്കാ​രി കാ​ന​യി​ൽ വീ​ണു. പു​ല്ലൂ​റ്റ് സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് കാ​ന​യി​ൽ വീ​ണ​ത്.
വീ​ഴ്ച​യി​ൽ നി​സാ​ര പ​രി​ക്കേ​റ്റു​വെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​തെ അ​വ​ർ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. വ​ട​ക്കേ​ന​ട​യി​ലെ ഫു​ട്പാ​ത്തി​ലൂ​ടെ വ​ന്നി​രു​ന്ന കാ​ൽ​ന​ട​ക്കാ​രി പോ​നാ​ക്കു​ഴി ബി​ൽ​ഡിം​ഗി​ന്‍റെ മു​ന്പി​ലു​ള്ള പി​ഡ​ബ്യു​ഡി കാ​ന​യു​ടെ ഇ​ള​കി​നി​ന്നി​രു​ന്ന സ്ലാ​ബി​ൽ​ക​യ​റി ച​വി​ട്ടി​യ​തോ​ടെ കാ​ന​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട ഉ​ട​നെ സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​ർ ഓ​ടി​ക്കൂ​ടി യു​വ​തി​യെ പു​റ​ത്തെ​ടു​ത്തു.
കൈ​യ്ക്കും കാ​ലി​നു​മെ​ല്ലാം പോ​റ​ൽ ഏ​റ്റു​വെ​ങ്കി​ലും അ​വ​ർ ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ ത​യാറാ​കാ​തെ നേ​രെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​ടു​ത്ത കാ​ല​ത്താ​യി കാ​ന​ക​ളു​ടെ സ്ലാ​ബു​ക​ൾ ഇ​ള​ക്കി മാ​റ്റി തൊ​ഴി​ലാ​ളി​ക​ൾ കാ​ന​ക​ൾ ശു​ചീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജോ​ലി​ക​ൾ ക​ഴി​ഞ്ഞി​ട്ടും സി​മി​ന്‍റി​ട്ട് പൂ​ർ​വ​സ്ഥി​തി​യി​ൽ സ്ഥാ​പി​ക്കാ​തെ സ്ലാ​ബു​ക​ൾ വെ​റു​തെ നി​ര​ത്തി​യി​ട്ട സ്ഥി​തി​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​നു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ണ്.