ശ്രീ​വി​ശ്വ​നാ​ഥ​പു​രം കാ​വ​ടി മ​ഹോ​ത്സ​വം; ഇ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Wednesday, February 8, 2023 12:54 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​ന്ന് ന​ട​ക്കു​ന്ന ശ്രീ​വി​ശ്വ​നാ​ഥ​പു​രം കാ​വ​ടി മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.
തൃ​ശൂ​രി​ൽ നി​ന്നു ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​പ്രാ​ണം ബ്ലോ​ക്ക് റോ​ഡി​ലൂ​ടെ തി​രി​ഞ്ഞു സി​വി​ൽ സ്റ്റേ​ഷ​ൻ, ബ​സ് സ്റ്റാ​ൻ​ഡ്, ടൗ​ണ്‍​ഹാ​ൾ, ചേ​ലൂ​ർ, എ​ട​ക്കു​ളം വ​ഴി വെ​ള്ളാ​ങ്ക​ല്ലൂ​ർ ക​യ​റി പോ​ക​ണം. തൃ​ശൂ​രി​ൽ നി​ന്നും ചാ​ല​ക്കു​ടി, എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​പ്രാ​ണം സെ​ന്‍റ​റി​ൽ നി​ന്നു തി​രി​ഞ്ഞു ന​ന്തി​ക്ക​ര വ​ഴി ദേ​ശീ​യ​പാ​ത കൂ​ടി പോ​ക​ണം. ചാ​ല​ക്കു​ടി, കൊ​ട​ക​ര, ആ​ളൂ​ർ ഭാ​ഗ​ത്ത് നി​ന്നും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾക്ക് പു​ല്ലൂ​ർ സെ​ന്‍റ​റി​ൽ നി​ന്നു തി​രി​ഞ്ഞു അ​വി​ട്ട​ത്തൂ​ർ ഉൗ​ര​കം വ​ഴി കോ​ന്പാ​റ ക​യ​റി ന​ഗ​ര​ത്തി​ൽ എ​ത്താ​വു​ന്ന​താ​ണ്. തി​രി​ച്ചും ഈ ​വ​ഴി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ നി​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട വ​ഴി പോ​കു​ന്ന വാ​ഹ​നങ്ങ​ൾ വെ​ള്ളാ​ങ്ക​ല്ലൂ​ർ സെ​ന്‍റ​റി​ൽ നി​ന്നു തി​രി​ഞ്ഞു അ​രി​പ്പാ​ലം, എ​ട​ക്കു​ളം, ചേ​ലൂ​ർ വ​ഴി ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​ത്തി​ൽ എ​ത്താ​വു​ന്ന​താ​ണ്. ചാ​ല​ക്കു​ടി​യി​ൽ നി​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട വ​ഴി തൃ​ശൂ​രി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ല്ല​ക്കു​ന്നി​ൽ നി​ന്നു തി​രി​ഞ്ഞു മു​രി​യാ​ട് നെ​ല്ലാ​യി വ​ഴി പോ​ക​ണം. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ നി​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട വ​ഴി ചാ​ല​ക്കു​ടി​യി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ വെ​ള്ളാ​ങ്ക​ല്ലു​ർ സെ​ന്‍റ​റി​ൽ നി​ന്നു തി​ര​ഞ്ഞു കൊ​ന്പി​ടി​ഞ്ഞാ​മാ​ക്ക​ൽ ആ​ളൂ​ർ, കാ​രൂ​ർ കൂ​ടി പോ​ക​ണം.