കു​റ്റി​ച്ചി​റ-​ചാ​യ്പ്പ​ൻ​കു​ഴി റോ​ഡ് ടാ​ർ ചെ​യ്തു; കു​റ​ച്ചു​ഭാ​ഗം മാ​ത്രം!
Wednesday, February 8, 2023 12:54 AM IST
ചാ​ല​ക്കു​ടി: നീ​ണ്ട നാ​ള​ത്തെ നി​വേ​ദ​ന​ങ്ങ​ൾ​ക്കും പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ റോ​ഡ് ടാ​ർ ചെ​യ്തു. എ​ന്നാ​ൽ കു​റ​ച്ചു​ഭാ​ഗം മാ​ത്രം ടാ​ർ ചെ​യ്ത് പ​ണി അ​വ​സാ​നി​പ്പി​ച്ചു.
കു​റ്റി​ച്ചി​റ-​ചാ​യ്പ്പ​ൻ​കു​ഴി റോ​ഡി​നാ​ണ് ഈ ​ഗ​തി​കേ​ട്. 1.45 കി.​മീ​റ്റ​ർ ദൂ​ര​മു​ള്ള റോ​ഡി​ന്‍റെ 1.3 കി.​മീ​റ്റ​ർ മാ​ത്ര​മാ​ണ് ടാ​ർ ചെ​യ്ത​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലു​ള്ള കീ​ഴി​ലു​ള​ള റോ​ഡ് മു​ഴു​വ​ൻ ടാ​ർ ചെ​യ്യാ​ൻ ഫ​ണ്ടി​ല്ലാ​ത്താ​ണ് ഇ​തി​നു​കാ​ര​ണം. കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി മു​റ​വി​ളി ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ടാ​റിം​ഗ് തു​ട​ങ്ങി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ സ​ന്തോ​ഷി​ച്ചു. എ​ന്നാ​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​തെ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​യി​രു​ന്ന റോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ റോ​ഡ് അ​റ്റ​കു​റ്റ​പ​ണി​ക​ളും ടാ​റിം​ഗും ഇ​ല്ലാ​താ​യി. റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​ത​ന്നെ ഏ​ല്പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് റോ​ഡു​പ​ണി ന​ട​ത്താ​ൻ ഫ​ണ്ടി​ല്ല. നി​ർ​ദി​ഷ്ട മ​ല​യോ​രെ ഹൈ​വെ വെ​ള്ളി​ക്കു​ള​ങ്ങ​ര-​വെ​റ്റി​ല​പ്പാ​റ റോ​ഡി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന അ​തി​ര​പ്പി​ള്ളി വി​നോ​ദ​സ​ഞ്ചാ​രേ​കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള സ​മാ​ന്ത​ര​പാ​ത യാ​ണ്. ഇ​തു​വ​ഴി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.