ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭാ​മ​ന്ദി​ര പ​രി​സ​രം സാ​മൂ​ഹി​ക​വിരുദ്ധരുടെ കേ​ന്ദ്ര​മാ​കു​ന്നു
Wednesday, February 8, 2023 12:54 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ മ​ന്ദി​ര പ​രി​സ​രം സാ​മൂ​ഹി​ക​വിരുദ്ധരുടെ കേ​ന്ദ്ര​മാ​യും മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യും മാ​റു​ന്നു.
ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് തൊ​ട്ട് ത​ന്നെ​യു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ത​ന്നെ അ​ധീ​ന​ത​യി​ലു​ള്ള ക​സ്തൂ​ർ​ബ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ പി​റ​ക് വ​ശ​മാ​ണ് മ​ദ്യ​കു​പ്പി​ക​ളു​ടെ​യും സി​ഗ​ര​റ്റ് കു​റ്റി​ക​ളു​ടെ​യും പാ​ൻ മ​സാ​ല ക​വ​റു​ക​ളു​ടെ​യും കു​ടി​വെ​ള്ള ബോ​ട്ട​ലു​ക​ളു​ടെ​യും നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​ണെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി ഷി​യാ​സ് പാ​ള​യ​ങ്കോ​ട്ട് ത​ദ്ദേ​ശ വ​കു​പ്പി​നും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ൽ​കി. ല​ഹ​രി​ക്കെ​തി​രെ​യു​ള​ള പോ​രാ​ട്ടം സം​സ്ഥാ​ന​ത​ല​ത്തി​ൽ ത​ന്നെ ന​ട​ക്കു​ന്പോ​ൾ മു​ൻ ഫ​നി​ര​യി​ൽ നി​ൽ​ക്കേ​ണ്ട ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ന്‍റെ പ​രി​സ​രം​ത​ന്നെ ല​ഹ​രി വ്യാ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണെ​ന്ന് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്.