സ്‌​കൂ​ട്ട​ര്‍ റെ​യി​ല്‍ വേ​ലി​യി​ല്‍ ഇ​ടി​ച്ചു​മ​റി​ഞ്ഞ് പാ​സ്റ്റ​ര്‍ മ​രി​ച്ചു
Wednesday, February 8, 2023 12:33 AM IST
ചി​റ്റാ​രി​ക്കാ​ല്‍: മ​ല​യോ​ര​ഹൈ​വേ​യു​ടെ വ​ശ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച റെ​യി​ല്‍ വേ​ലി​യി​ല്‍ സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ചു​മ​റി​ഞ്ഞ് തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ പാ​സ്റ്റ​ര്‍ മ​രി​ച്ചു. കൊ​ന്ന​ക്കാ​ട് ചെ​രു​മ്പ​ക്കോ​ട്ടെ ന്യൂ ​ഇ​ന്ത്യ​ന്‍ ച​ര്‍​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യി​ലെ പാ​സ്റ്റ​ര്‍ എം.​ഷാ​ജു (53)വാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ന്ന​ക്കാ​ടി​നും ചെ​റു​പു​ഴ​യ്ക്കും ഇ​ട​യി​ലു​ള്ള കാ​റ്റാം​ക​വ​ല ഇ​റ​ക്ക​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ സാ​ലി​യെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പാ​ഴൂ​ര്‍ താ​യൂ​ര്‍ മു​രി​ങ്ങ​ത്താ​യി കു​ടും​ബാം​ഗ​മാ​ണ് മ​രി​ച്ച പാ​സ്റ്റ​ര്‍ ഷാ​ജു.