കൃ​ത്രി​മ കൈ ​വി​ക​സി​പ്പി​ക്കാ​ൻ ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന് ഫ​ണ്ടിം​ഗ്
Tuesday, February 7, 2023 12:46 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: അം​ഗ പ​രി​മി​ത​ർ​ക്കാ​യി കു​റ​ഞ്ഞ ചെ​ല​വി​ൽ കൃ​ത്രി​മ കൈ ​വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​നു​ള്ള പ്രോ​ജ​ക്ടി​ന് ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന് കേ​ര​ള സ്റ്റാ​ർ​ട്ട് അ​പ്പ് മി​ഷ​ൻ​റെ ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ടിം​ഗ്.
വി​ദ്യാ​ർ​ഥി​ക​ളാ​യ ഷോ​ണ്‍ എം. ​സ​ന്തോ​ഷ്, ഐ​ശ്വ​ര്യ എ​ബി, അ​ലീ​ന ജോ​ണ്‍ ഗ്രേ​ഷ്യ​സ്, ഐ​വി​ൻ ഡ​യ​സ് എ​ന്നി​വ​രു​ടെ സം​ഘം ഐ​ഡി​യ ഫെ​സ്റ്റി​ൽ ന​ട​ത്തി​യ അ​വ​ത​ര​ണ​ത്തി​ന് ആ​ണ് അം​ഗീ​കാ​രം. ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​റും ഐ​ഇ​ഡി​സി നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ ഒ. ​രാ​ഹു​ൽ മ​നോ​ഹ​ർ ആ​ണ് ടീ​മിന്‌റെ മെ​ന്‌റ​ർ. ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​കാ​ര​ൻ ബാ​ബു​വാ​ണ് കോ​മെ​ന്‌റ​ർ. ക​ല്ലേ​റ്റും​ക​ര നി​പ്മ​റു​മാ​യി സ​ഹ​ക​രി​ച്ച് ഒ​രു വ​ർ​ഷം മു​ൻ​പ് ആ​രം​ഭി​ച്ച പ്രോ​ജ​ക്ടി​ൻ​റ അ​ടു​ത്ത ഘ​ട്ട​ത്തി​നാ​യി ആ​ണ് തു​ക വി​നി​യോ​ഗി​ക്കു​ക.
കെ ​കൃ​ഷ്ണ​ൻ, എ​സാ​ജ് വി​ൽ​സ​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ഇ​തി​ൻ​റെ ബീ​റ്റാ പ്രോ​ട്ടോ​ടൈ​പ് വി​ക​സി​പ്പി​ച്ചി​രു​ന്നു. ഈ ​പ്രോ​ജ​ക്ടി​ന് ല​ഭി​ച്ച അം​ഗീ​കാ​രം സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള പ്രോ​ജ​ക്ടു​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര സി​എം​ഐ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ളെ ജോ​. ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ജോ​യി പ​യ്യ​പ്പി​ള്ളി, ഫാ. ​ആ​ന്‌റ​ണി ഡേ​വി​സ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ജീ​വ് ജോ​ണ്‍, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​ഡി. ജോ​ണ്‍ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.