ശാ​സ്ത്ര​പ​ഥ​ത്തി​നു മ​തി​ല​കം ബി​ആ​ർ​സി​യി​ൽ തു​ട​ക്കം
Tuesday, February 7, 2023 12:45 AM IST
ക​യ്പ​മം​ഗ​ലം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള​വും ശാ​സ്ത്ര​രം​ഗ​വും കെ ​ഡി​സ്ക്കും സം​യു​ക്ത​മാ​യി ഈ ​വ​ർ​ഷം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​രി​പാ​ടി​യാ​യ യം​ഗ് ഇ​ന്നോ​വേ​റ്റേ​ഴ്സ് പ്രോ​ഗ്രാം- ശാ​സ്ത്ര​പ​ഥ​ത്തി​നു മ​തി​ല​കം ബി​ആ​ർ​സി​യി​ൽ തു​ട​ക്ക​മാ​യി.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന റ​സി​ഡ​ൻ​ഷ്യ​ൽ ക്രി​യേ​റ്റീ​വ് ശി​ല്പ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഗി​രി​ജ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ സ​യ​ൻ​സ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ വി.​എ​സ്. ശ്രീ​ജി​ത്ത് മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ബി. ബ്രി​ജി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
മ​തി​ല​കം ബി​പി​സി എ.​പി. സി​ജി​മോ​ൾ, കൊ​ടു​ങ്ങ​ല്ലൂ​ർ എ​ഇ​ഒ ബീ​ന ജോ​സ്, ബി​ആ​ർ​സി ട്രെ​യി​ന​ർ വി.​എ​സ്. ബി​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.