തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും
Tuesday, February 7, 2023 12:45 AM IST
മാ​ള: മാ​ള പ​ള്ളി​പ്പു​റം സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ദ​ർ​ശ​ന തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും.
വൈ​കി​ട്ട് 4.30ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച​യെ തു​ട​ർ​ന്ന് കൊ​ടി​ക​യ​റ്റം, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. കോ​ട്ട​പ്പു​റം രൂ​പ​ത മെ​ത്രാ​ൻഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജി​ജു അ​റ​ക്ക​ത്ത​റ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. നാ​ളെ ഇ​ട​വ​ക​ദി​നാ​ഘോ​ഷം. വൈ​കി​ട്ട് അ​ഞ്ചി​ന് ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞി​ന് ഫാ. ​വി​ൻ കു​രി​ശി​ങ്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ക്ലോ​ഡി​ൻ ബി​വേ​ര വ​ച​ന സ​ന്ദേ​ശം ന​ൽ​കും. രാ​ത്രി ഏ​ഴി​ന് മ​ത​ബോ​ധ​ന കു​ടും​ബ​യൂ​ണി​റ്റ് വാ​ർ​ഷി​കാ​ഘോ​ഷം- പാ​രി​ഷ് ഫെ​സ്റ്റ് 2023. ഒ​ന്പ​തി​ന് രാ​വി​ലെ 6.15ന് ​ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് ഇ​ല​ക്ക്തോ​റ​ൻ​മാ​രു​ടെ വാ​ഴ്ച, ഒ​ഫി​ഷാ​ളന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്.
വൈ​കി​ട്ട് അ​ഞ്ചി​ന് ദി​വ്യ​ബ​ലി ഫാ. ​ആ​ന്‍റ​ണി കു​രി​ശി​ങ്ക​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​മാ​ർ​ട്ടി​ൻ ന​ടു​വി​ലെ​ഴു​ത്ത​യ്ക്ക​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് വാ​ഹ​ന വെ​ഞ്ചി​രി​പ്പ്. പ​ത്തി​ന് വൈ​കി​ട്ട് അ​ഞ്ചി​ന് പ്ര​സു​ദേ​ന്തി​വാ​ഴ്ച, ദി​വ്യ​ബ​ലി. ഫാ. ​പ്രി​ൻ​സ് പ​ട​മാ​ട്ടു​മ്മ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​സ​ഫ് മാ​ളി​യേ​ക്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.
11ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് രൂ​പം എ​ടു​ത്തു​വ​യ്ക്ക​ൽ, വേ​സ്പ​ര, ദി​വ്യ​ബ​ലി. ഫാ. ​ആ​ന്‍റ​ണി ചി​ല്ലി​ട്ട​ശേ​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഡ​യ​സ് ആ​ന്‍റ​ണി വ​ലി​യ മ​ര​ത്തി​ങ്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ ദി​ന​മാ​യ 12ന് ​രാ​വി​ലെ എ​ട്ടി​ന് ദി​വ്യ​ബ​ലി, ഉൗ​ട്ടു​നേ​ർ​ച്ച ആ​ശീ​ർ​വാ​ദം. ഫാ. ​ജോ​യ് പീ​റ്റ​ർ ത​ട്ട​ക​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ടോം ടൈ​റ്റ​സ് പിഎംഐ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി. കോ​ഴി​ക്കോ​ട് രൂ​പ​ത മെ​ത്രാ​ൻ ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും.
ഡോ. ​വി​ൻ​സെ​ന്‍റ് കു​ണ്ടു​കു​ളം വ​ച​ന സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പൂ​മൂ​ട​ൽ പ്ര​ദ​ക്ഷി​ണം, ദി​വ്യ​ബ​ലി. വൈ​കീ​ട്ട് അ​ഞ്ചി​നു​ള്ള ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് തു​ട​ർ​ന്ന് രൂ​പം എ​ടു​ത്തു​വ​യ്ക്ക​ൽ. ഫാ. ​ആ​ന്‍റ​ണി ഓ​ളാ​ട്ടു​പു​റ​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി 7.30ന് ​ഗാ​ന​മേ​ള. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ. ​ബി​നു മു​ക്ക​ത്ത്, ക​ണ്‍​വീ​ന​ർ സി.​ജെ. തോ​മ​സ്, സി.​ഒ ജോ​സ്, സി.​എ. ജോ​സ് ച​ക്കാ​ല​ക്ക​ൽ, ആ​ന്‍റ​ണി ജോ​സ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.