വെ​ട്ടു​കാ​ട് അ​ഞ്ച് കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കു തേ​നീ​ച്ച​ക്കു​ത്തേ​റ്റു
Tuesday, February 7, 2023 12:44 AM IST
പു​ത്തൂ​ർ: വെ​ട്ടു​കാ​ട് ഉ​ദ​യ​ന​ഗ​റി​ൽ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യ അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണു തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ​ത്. വ​ട​ക്കു​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ക​മ്മാ​ന്ത​റ വീ​ട്ടി​ൽ സു​നി​ൽ, ക​ണി​മം​ഗ​ലം വി​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, വി​ല്ല​ടം സ്വ​ദേ​ശി​ക​ളാ​യ കാ​രി​ക്കാ​ട്ട് ന​വാ​സ്, ബാ​ബു, അ​രി​ന്പൂ​ർ സ്വ​ദേ​ശി ഹ​രി​ദാ​സ് എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.
പ​രി​ക്കേ​റ്റ​വ​രെ വെ​ട്ടു​കാ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഹ​രി​ദാ​സ്, ബാ​ബു എ​ന്നി​വ​രെ തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​യ്ക്കു മാ​റ്റി. ആ​കെ ഏ​ഴു തൊ​ഴി​ലാ​ളി​ക​ളാ​ണു നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. സം​ഭ​വ​മ​റി​ഞ്ഞ് പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​രോ​ഗ്യ വി​ഭാ​ഗം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ​സ്. സ​ജി​ത്ത് എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.