വി​ല്വ​മ​ല​യി​ൽ ഇ​നി ഉ​ത്സ​വ നാ​ളു​ക​ൾ; ല​ക്ഷാ​ർ​ച്ച​ന​യ​ജ്ഞം നാ​ളെ തു​ട​ങ്ങും
Tuesday, February 7, 2023 12:44 AM IST
തി​രു​വി​ല്വാ​മ​ല: പ്ര​സി​ദ്ധ​മാ​യ തി​രു​വി​ല്വാ​മ​ല ശ്രീ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ലെ ഏ​കാ​ദ​ശി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ക്ഷാ​ർ​ച്ച​ന ബു​ധ​നാ​ഴ്ച തു​ട​ങ്ങും. വൈ​കീ​ട്ട് അ​ഞ്ചി​ന് സാം​സ്കാ​രി​ക സ​ദ​സ്‌, തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ക്കും. വി​ഷ്ണു സ​ഹ​സ്ര​നാ​മം ചൊ​ല്ലി ര​ണ്ടു ശ്രീ​കോ​വി​ലു​ക​ളി​ലും ഭ​ഗ​വാ​ന്‍റെ പാ​ദ​ങ്ങ​ളി​ൽ നേ​രി​ട്ട് അ​ർ​ച്ച​ന ന​ട​ത്തു​ന്ന​ത് ഈ ​ക്ഷേ​ത്ര​ത്തി​ലെ സ​വി​ശേ​ഷ​ത​യാ​ണ്.
അ​ഷ്ട​മി ദി​വ​സ​മാ​യ 14ന് ​ല​ക്ഷാ​ർ​ച്ച​ന സ​മാ​പി ക്കും. 10​ന് ക​ള​ഭാ​ഭി​ഷേ​കം 11.30ന് 101​പ​റ അ​രി​യു​ടെ പ്ര​സാ​ദ ഉൗ​ട്ട് എ​ന്നി​വ അ​ഷ്ട​മി വി​ള​ക്ക് ദി​വ​സം ന​ട​ക്കും. ന​വ​മി വി​ള​ക്കു ദി​ന​മാ​യ 15ന് ​ക്ഷേ​ത്ര​ക്കി​ന​ക​ത്ത് ന​ങ്ങ്യാ​ർ​ക്കൂ​ത്ത്, ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പ്, ശ്രീ​വി​ല്വാ​ദ്രി​നാ​ഥ സം​ഗീ​തോ​ത്സ​വ​വും തു​ട​ങ്ങും. പ്ര​സി​ദ്ധ​മാ​യ ദ​ശ​മി ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പ് 16ന് ​രാ​വി​ലെ ന​ട​ക്കും. പെ​രു​വ​നം കു​ട്ട​ൻ മാ​രാ​രു​ടെ മേ​ള​വും ചോ​റ്റാ​നി​ക്ക​ര വി​ജ​യ​ൻ മാ​രാ​രു​ടെ പ​ഞ്ച​വാ​ദ്യ​വും അ​ക​ന്പ​ടി​യാ​കും. 7നാ​ണ് പ്ര​സി​ദ്ധ​മാ​യ തി​രു​വി​ല്വാ​മ​ല ഏ​കാ​ദ​ശി.

ഏ​കാ​ദ​ശി ദി​വ​സം ദ​ർ​ശ​ന​ത്തി​നാ​യി മു​ഴു​വ​ൻ സ​മ​യ​വും ക്ഷേ​ത്ര​ന​ട​ക​ൾ തു​റ​ന്നി​ടും. രാ​വി​ലെ കും​ഭാ​ര സേ​വ​ക​രു​ടെ വ​ര​വ്, പ​ഞ്ച​ര​ത്ന കീ​ർ​ത്ത​നാ​ലാ​പ​നം, രാ​ത്രി എ​ഴു​ന്ന​ള്ളി​പ്പ്, വി​ള​ക്കാ​ചാ​രം എ​ന്നി​വ ന​ട​ക്കും.