കു​ട്ട​ൻ​കു​ളം സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണം: ശാ​സ്ത്ര​വേ​ദി
Monday, February 6, 2023 1:24 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ഒ​രു പോ​ലെ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തു​ള​ള കു​ട്ട​ൻ​കു​ള​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി എ​ത്ര​യും വേ​ഗം പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ശാ​സ്ത്ര​വേ​ദി ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സി​ഡ​ന്‍റ് രാ​ജ​ല​ക്ഷ്മി കു​റു​മാ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കു​ട്ട​ൻ​കു​ളം പ​രി​സ​ര​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ജി​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ന​ർ​നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ ഇ​നി​യും വൈ​കാ​തി​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു മേ​ൽ ദേ​വ​സ്വം അ​ടി​യ​ന്തി​ര​മാ​യി ശ​ക്ത​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​സ​ന​ൽ​കു​മാ​ർ, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കെ.​കെ. ഷൗ​ക്ക​ത്ത​ലി, പി.​കെ. ശി​വ​ൻ, ഗീ​താ ആ​ന​ന്ദ​ൻ, സി​ന്ധു പ്ര​സ​ന്ന​ൻ, അ​രു​ണ്‍ ഗാ​ന്ധി​ഗ്രാം, യു. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.