ഠാ​ണ ച​ന്ത​ക്കു​ന്ന് വി​ക​സ​നം: ഹി​യ​റിം​ഗ് ന​ട​ത്തി
Monday, February 6, 2023 1:24 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഠാ​ണ ച​ന്ത​ക്കു​ന്ന് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ർ​ആ​ർ ഹി​യ​റിം​ഗ് ന​ത്തി. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് വീ​ടും സ്ഥ​ല​വും സ്ഥാ​പ​ന​ങ്ങ​ളും ജീ​വ​നോ​പാ​ധി​യും പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ത​യാ​റാ​ക്കു​ന്ന​ത് വേ​ണ്ടി​യാ​ണ് ആ​ർ​ആ​ർ ഹി​യ​റിം​ഗ് ന​ത്തി​യ​ത്.
റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വ​നോ​പാ​ധി ന​ഷ്ട​പ്പെ​ടു​ന്ന 121 പേ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ൽ 55 പേ​ർ ഇ​ന്ന​ലെ ഹി​യ​റിം​ഗി​ന് എ​ത്തി​യി​രു​ന്നു. റോ​ഡ് വി​ക​സ​ന​ത്തി​ന് ആ​രും എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​ല്ലെ​ങ്കി​ലും ജീ​വ​നോ​പാ​ധി ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക പ​ല​രും പ​ങ്കു​വ​ച്ചു. പ​ര​മാ​വ​ധി ധ​ന​സ​ഹാ​യ​വും പു​ന​ര​ധി​വാ​സ പാ​ക്കേ​ജും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​ണ്ടാ​യി. ഇ​രി​ങ്ങാ​ല​ക്കു​ട ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ഹി​യ​റിം​ഗി​ൽ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ യ​മു​ന ദേ​വി, തൃ​ശൂ​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്സ് വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​സ്. ഹ​രീ​ഷ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​ടി. ജോ​ർ​ജ്, ബി​ജു പോ​ൾ അ​ക്ക​ര​ക്കാ​ര​ൻ, ഫെ​നി എ​ബി​ൻ വെ​ള്ളാ​നി​ക്കാ​ര​ൻ, കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം ചെ​യ​ർ​മാ​ൻ യു. ​പ്ര​ദീ​പ് മേ​നോ​ൻ എ​ന്നി​വ​ർ പ​ങ്ക​ട​ത്തു. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ഭൂ​മി വി​ട്ടു​ന​ൽ​കി സ​ഹ​ക​രി​ക്കു​വാ​ൻ ത​യാ​റാ​ണെ​ന്ന് സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ അ​ധി​കൃ​ത​രും കൂ​ട​ൽ​മ​ണി​ക്യം ദേ​വ​സ്വം അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി. റോ​ഡ് വി​ക​സ​നം സാ​ധ്യ​മാ​കു​ന്ന​തോ​ടെ സം​സ്ഥാ​ന പാ​ത​യി​ലെ​യും ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​ത്തി​ലെ​യും യാ​ത്രാ​ക്ലേ​ശ​ത്തി​നാ​ണ് വി​രാ​മ​മാ​കു​ക. സം​സ്ഥാ​ന​പാ​ത​യി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ - ഷൊ​ർ​ണൂ​ർ റോ​ഡി​ൽ ച​ന്ത​ക്കു​ന്ന് മു​ത​ൽ പൂ​തം​കു​ളം വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് വീ​തി കൂ​ട്ടു​ന്ന​ത്.
ഇ​തി​നാ​യി ഇ​രി​ങ്ങാ​ല​ക്കു​ട, മ​ന​വ​ല​ശേ​രി വി​ല്ലേ​ജു​ക​ളി​ലാ​യി ഒ​ന്ന​ര ഏ​ക്ക​റോ​ളം ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഠാ​ണ, ച​ന്ത​ക്കു​ന്ന് ജം​ഗ്ഷ​നു​ക​ളു​ടെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റും. ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ലുവി​ഭാ​ഗ​മാ​യി തി​രി​ഞ്ഞ് ന​ട​ത്തി​യ ഹി​യ​റിം​ഗി​ന് ലാ​ന്‍റ് അ​ക്വു​സേ​ഷ​ൻ ത​ഹ​സി​ൽ ദാ​ർ ഇ​ന്ദു നേ​തൃ​ത്വം ന​ൽ​കി.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്സ് വി​ഭാ​ഗം ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി. ​റാ​ബി​യ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്സ് വി​ഭാ​ഗം ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ബി​നീ​ഷ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​വി​ധ വ​കു​പ്പു​ക​ളു​ട പൂ​ർ​ണ സ​ഹ​ക​ര​ണ​വും ജ​ന​ങ്ങ​ളു​ടെ പൂ​ർ​ണ പി​ന്തു​ണ​യും പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കു​വാ​ൻ സ​ഹാ​യ​ക​ര​മാ​ന്നു​ണ്ടെ​ന്ന് മ​ന്ത്രി സൂ​ചി​പ്പി​ച്ചു.