പാ​ഴ്മ​ര​ങ്ങ​ൾ െ വ​ട്ടണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം
Monday, February 6, 2023 1:24 AM IST
കൊ​ര​ട്ടി: അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന പാ​ത​യോ​ര​ത്തെ പാ​ഴ്മ​ര​ങ്ങ​ൾ വെ​ട്ടി​നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.
തി​ര​ക്ക് പി​ടി​ച്ച പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ലൊ​ന്നാ​യ കൊ​ര​ട്ടി - പു​ളി​ക്ക​ട​വ് റോ​ഡി​ൽ കു​ല​യി​ടം നോ​ർ​ത്ത് ജം​ഗ്ഷ​നും പാ​റ​യ​ത്തി​നും ഇ​ട​യി​ലാ​ണ് ആ​ശ​ങ്ക​യു​ണ​ർ​ത്തി പാ​ഴ്മ​ര​ങ്ങ​ൾ നി​ൽ​ക്കു​ന്ന​ത്.
ത​ണ​ലൊ​രു​ക്കു​ന്ന​വ​യാ​ണെ​ങ്കി​ലും വാ​ക പോ​ലു​ള്ള മ​ര​ങ്ങ​ൾ ജീ​വ​നു ഭീ​ഷ​ണി​യാ​വു​ക​യാ​ണ്. റോ​ഡി​ലേ​ക്ക് അ​ൽ​പം ച​രി​ഞ്ഞ് നി​ൽ​ക്കു​ന്ന മ​ര​ത്തി​ന്‍റെ വേ​രു​ക​ൾ മ​ണ്ണി​ലേ​ക്ക് അ​ധി​കം ആ​ഴ്ന്നി​റ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല വ​ലി​യ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ ഇ​രു ദി​ശ​ക​ളി​ൽ നി​ന്നും ഒ​പ്പ​മെ​ത്തി​യാ​ൽ മ​ര​ത്തി​ൽ ത​ട്ടി അ​പ​ക​ട​ത്തി​ന് വ​ഴി​വെ​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. പാ​ത​വ​ക്കി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന 11കെ ​വി അ​ട​ക്ക​മു​ള്ള ഹൈ - ​ലോ ടെ​ൻ​ഷ​ൻ ലൈ​നു​ക​ൾ​ക്ക് സ​മീ​പം ചെ​റി​യ കാ​റ്റി​നെ പോ​ലും അ​തി​ജീ​വി​ക്കാ​നാ​കാ​തെ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന ഇ​ത്ത​രം മ​ര​ങ്ങ​ൾ സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
അ​പ​ക​ട​ത്തി​ന് വ​ഴി​വെ​ക്കു​ന്ന പാ​ഴ്മ​ര​ങ്ങ​ളും ശി​ഖി​ര​ങ്ങ​ളും വെ​ട്ടി​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.