കേ​ര​ള ബ​ജ​റ്റ് വ​ഞ്ചി​ച്ച ബ​ജ​റ്റെ​ന്ന് സി.​എ​സ്.​ ര​വീ​ന്ദ്ര​ൻ
Monday, February 6, 2023 1:22 AM IST
വെ​ന്പ​ല്ലൂ​ർ: കേ​ര​ള ബ​ജ​റ്റ് ക​യ്പ​മം​ഗ​ല​ത്തെ വ​ഞ്ചി​ച്ച ബ​ജ​റ്റെ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​സ്.​ ര​വീ​ന്ദ്ര​ൻ.
ക​യ്പ​മം​ഗ​ല​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ഒ​രു രൂ​പ പോ​ലും ബ​ജ​റ്റി​ൽ സം​ഖ്യ​യി​ല്ല. മ​തി​ല​കം സി​വി​ൽ സ്റ്റേ​ഷ​ന് ബ​ജ​റ്റി​ൽ സം​ഖ്യ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. 25 കി​ലോ​മീ​റ്റ​റോ​ളം ക​ട​ൽ​തീ​ര​മു​ള്ള ക​യ്പ​മം​ഗ​ല​ത്തി​ന് ടെ​ട്രോ​പോ​ഡ് ക​ട​ൽ​ഭി​ത്തി​ക്ക് നീ​ക്കി​വച്ച​ത് അഞ്ചുകോ​ടി​യാ​ണ്. 500 മീ​റ്റ​ർ പോ​ലും ഈ ​സം​ഖ്യ കൊ​ണ്ട് ഭി​ത്തി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ സാ​ധി​ക്കു​ക​യി​ല്ല. ​
ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ തി​ര​ദേ​ശ​ത്തെ ഏ​ക കൈത്തൊഴി​ലാ​യ ത​ഴ​പ്പാ​യ മേ​ഖ​ല​ക്ക് ഫ​ണ്ട് നീ​ക്കി​വച്ചെ​ങ്കി​ലും ഒ​ന്നും ചെല​വ​ഴി​ച്ചി​ല്ല.
പ​തി​റ്റാ​ണ്ടു​ക​ളു​ടെ കാ​ത്തി​രി​പ്പു​ള്ള അ​ഴി​ക്കോ​ട്- മു​ന​ന്പം പാ​ല​ത്തി​ന് ഒ​രു രൂ​പ പോ​ലും വ​ക​യി​രി​ത്തി​യി​ല്ല ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ 145 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യെ​ങ്കി​ലും ടെ​ൻ​ഡ​ർ അം​ഗീ​ക​രി​ക്കാ​തെ വ​ന്ന​തു​കൊ​ണ്ട് ആ ​തു​ക റ​ദ്ദാ​യി. യു​വാ​ക്ക​ളു​ടെ സ്വ​പ്ന​മാ​യ ക​ളി​സ്ഥ​ല​ത്തി​ന്ന് ബ​ജ​റ്റി​ൽ ഇ​ടം ക​ണ്ടി​ല്ല.
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തി​ന് ഒ​രു രൂ​പ പോ​ലു​മി​ല്ല. ക​യ്പ​മം​ഗ​ല​ത്തെ തീ​രെ അ​വ​ഗ​ണി​ച്ച ബ​ജ​റ്റാ​ണ് ഈ ​വ​ർ​ഷ​ത്തേ​തെ​ന്നു ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​സ്. ​ര​വീ​ന്ദ്ര​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.