ദേ​വാ​ല​യ​ങ്ങ​ളി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം
Monday, February 6, 2023 1:18 AM IST
പു​തു​ക്കാ​ട്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​ന്പു​തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. രാ​വി​ലെ ന​ട​ന്ന തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജി​മ്മി എ​ട​ക്ക​ള​ത്തൂ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഫാ. ​ഡൊ​മി​നി​ക് ത​ല​ക്കോ​ട​ൻ സ​ന്ദേ​ശം ന​ൽ​കി. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ആ​ന്‍റ​ണി അ​മ്മു​ത്ത​ൻ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. പ്ര​ദ​ക്ഷി​ണം സ​മാ​പ​നം, തു​ട​ർ​ന്ന് വ​ർ​ണ​കാ​ഴ്ച. ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന്, മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള റാ​സ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.
പ​ഴ​യ​ന്നൂ​ർ: പു​ലാ​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ പ്ര​ധാ​ന പെ​രു​ന്നാ​ളി​ന് വി​കാ​രി ഫാ. ​വി​കാ​സ് വ​ട​ക്ക​ൻ കൊ​ടി​ക​യ​റ്റി. ഇ​ന്നും നാ​ളെ​യു​മാ​ണ് പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്. തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​മോ​ർ ക്ലീ​മി​സ് കു​ര്യാ​ക്കോ​സ് മെ​ത്രാ​പോ​ലീത്ത പെ​രു​ന്നാ​ൾ ശു​ശ്രൂഷ​ക​ൾ​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
എ​ര​നെ​ല്ലൂ​ർ: പ​രി​ശു​ദ്ധ കൊ​ന്ത മാ​താ​വി​ന്‌റേ​യും വി​ശു​ദ്ധ സെ​ബ​സ്ത്യ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ കൊ​ണ്ടാ​ടി.
വി​കാ​രി ഫാ. ​ജോ​സ​ഫ് മു​രി​ങ്ങാ​ത്തേ​രി കൈ​ക്കാ​രന്മാ​രാ​യ സി.​വി. സ​ണ്ണി, എ.​എ​ൽ. പ​ത്രോ​സ്, മാ​ർ​ട്ടി​ൻ പ​ന​യ്ക്ക​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡൊ​മി​നി​ക് ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം​വ​ഹി​ച്ചു. ഫാ. ​ബേ​ബി ഷ​പേ​ഡ് പ്ര​ദ​ക്ഷി​ണ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​നാ​യി.
കൈ​പ്പ​റ​ന്പ്: കി​രാ​ലൂ​ർ മൗ​ണ്ട് കാ​ർ​മ​ൽ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ർ​മ​ല മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്ന് സ​മാ​പിക്കും.
തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന​ലെ വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രു​ന്നു. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ട് കു​ർ​ബാ​നയ്ക്ക് ഫാ. ​ജി​ജോ ത​ട്ടി​ൽ സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​നാ​യി. ഫാ. ​പ്ര​സാ​ദ് കു​രി​ശി​ങ്ക​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. വൈ​കീ​ട്ട് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി. ഇ​ന്ന് രാ​വി​ലെ ന​ട​ക്കു​ന്ന, മ​രി​ച്ചവ​ർ​ക്കുവേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും പൊ​തു ഒ​പ്പീ​സോ​ടും കൂ​ടി തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​കും. വി​കാ​രി ഫാ. ​ഫ്രാ​ങ്കോ പു​ത്തി​രി, കൈ​ക്കാ​ര​ൻ​മാ​രാ​യ എ.​ടി. ഫ്രാ​ൻ​സി​സ്, ടി.​വി. ജോ​യ്, പി.​ജെ. ജോ​ഫി, ക​ണ്‍​വീ​ന​ർ​മാ​രാ​യ ഇ.​ജെ. ജോ​ർ​ജ്, എ.​പി. ജോ​യ്, സ്മി​ത ജോ​യ്, സി​സ്റ്റ​ർ സു​ബി​നി എ​ന്നി​വ​രും മ​റ്റ് ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
വേ​ലൂ​ർ: വേ​ലൂ​ർ പ​ഴ​യ​ങ്ങാ​ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രുനാ​ളി​ന് ഇ​ന്ന് സ​മാ​പ​നം.
തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന​ലെ രാ​വി​ലെ 6.30നും 10​നും വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​യി​രു​ന്നു. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​റോ​ജ​ർ വാ​ഴ​പ്പി​ള്ളി മു​ഖ്യ കാ​ർ​മി​ക​നാ​യി​രു​ന്നു. ഫാ. ​സി​ജോ പു​ത്തൂ​ർ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു. വൈ​കു​ന്നേ​രം ആ​റി​ന് ഇ​ട​വ​ക ദി​ന​വും ആ​ഘോ​ഷി​ച്ചു. ഇ​ന്ന് രാ​വി​ലെ 6.30ന് ​മ​രി​ച്ചു​പോ​യ​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക അ​നു​സ്മ​ര​ണ കു​ർ​ബാ​ന​യ്ക്കും ഒ​പ്പീ​സി​നും ശേ​ഷം തി​രു​നാ​ളി​ന് സമാ​പ​നമാ​കും.
വി​കാ​രി ഫാ. ​ഡേ​വി​സ് ചെ​റ​യ​ത്ത്, അ​സി. വി​കാ​രി ഫാ. ​പ്ര​കാ​ശ് പു​ത്തൂ​ർ, കൈ​ക്കാ​രന്മാ​രാ​യ ജോ​ബി സി.​ജോ​ർ​ജ്, വി.​ഡി. തോ​മു​ണ്ണി, ഒ.​പി. സൈ​മ​ണ്‍, ക​ണ്‍​വീ​ന​ർ​മാ​രാ​യ വി.​പി. ജെ​യിം​സ്, സി. ​ജി​ജോ ജേ​യ്ക്ക​ബ്, പി.​ഒ. തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.