ആ​ദി​വാ​സി ഉൗ​രു​ക​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ​ക​ട
Sunday, February 5, 2023 1:06 AM IST
വ​ര​ന്ത​ര​പ്പി​ള്ളി: ചാ​ല​ക്കു​ടി താ​ലൂ​ക്കി​ലെ ആ​ദി​വാ​സി ഉൗ​രു​ക​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ​ക​ട പ​ദ്ധ​തി ആ​രം​ഭി​ച്ചു.
ചാ​ല​ക്കു​ടി താ​ലൂ​ക്കി​ലെ ക​ള്ളി​ച്ചി​ത്ര, ന​ടാം​പാ​ടം ആ​ദി​വാ​സി കോ​ള​നി​ക​ളി​ലേ​ക്ക് ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ൾ നേ​രി​ട്ട് എ​ത്തി​ക്കു​ന്ന സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ​ക​ട​യു​ടെ ഉ​ദ്ഘാ​ട​നം ഭ​ക്ഷ്യ​വി​ത​ര​ണ വ​ണ്ടി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് ക​ള്ളി​ച്ചി​ത്ര ക​മ്മ്യൂ​ണി​റ്റി​ഹാ​ൾ പ​രി​സ​ര​ത്ത് ഭ​ക്ഷ്യ​വ​കു​പ്പ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ നി​ർ​വ​ഹി​ച്ചു. കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി ടി. ​മ​ഞ്ജീ​റ്റ് മു​ഖ്യാ​തി​ഥി​യു​മാ​യി. വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത സു​ധാ​ക​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​എ​സ്. പ്രി​ൻ​സ്, കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഇ.​കെ. സ​ദാ​ശി​വ​ൻ, ഷീ​ല ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ഷ്റ​ഫ് ചാ​ലി​യ​ത്തൊ​ടി, സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ കെ. ​ദി​ലീ​പ്കു​മാ​ർ, എം. ​വി​ജ​യ​ല​ക്ഷ്മി, വി. ​ര​മേ​ശ​ൻ, പി. ​വ​സ​ന്തം, അ​ഡ്വ. സ​ബി​താ ബീ​ഗം എ​ന്നി​വ​ർ സം​സാ​രി​ച്ചു.