ബൈ​ബി​ൾ ക​ത്തി​ച്ച​ത് മ​തേ​ത​ര കേ​ര​ള​ത്തി​ന് നാ​ണ​ക്കേ​ട്: അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ
Saturday, February 4, 2023 1:14 AM IST
തൃ​ശൂ​ർ: വി​ശു​ദ്ധ ബൈ​ബി​ൾ ക​ത്തി​ച്ച് അ​തി​ന്‍റെ വീ​ഡി​യോ എ​ടു​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച സം​ഭ​വം മ​തേ​ത​ര കേ​ര​ള​ത്തി​ന് നാ​ണ​ക്കേ​ടാ​ണെ​ന്ന് തൃ​ശൂ​ർ അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വി​ല​യി​രു​ത്തി.
ഈ ​പ്ര​വൃ​ത്തി ചെ​യ്ത വ്യ​ക്തി​യെ​യും അ​തി​ന്‍റെ പി​ന്നി​ലു​ള്ള​വ​രെ​യും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​ന്ന് മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കു​വാ​ൻ എ​ല്ലാ ന​ട​പ​ടി​ക​ളു​മു​ണ്ടാ​ക​ണ​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഈ ​സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ​യും സാം​സ്കാ​രി​ക നാ​യ​ക​രു​ടെ​യും നി​സം​ഗ​ത അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു​വെ​ന്നും യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി. ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ന്നി താ​ണി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സി​. ഡ​യ​റ​ക്ട​ർ ഫാ. ​ഷാ​ന്േ‍​റാ ത​ല​ക്കോ​ട്ടൂ​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷി​ന്‌റോ മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. ജോ​ർ​ജ് അ​ല​ക്സ്, ട്ര​ഷ​റ​ർ ജെ​യ്സ​ൻ മാ​ണി, ജോ​. ക​ണ്‍​വീ​ന​ർ​മാ​രാ​യ ബി​ജു വ​ർ​ഗീ​സ്, സു​ബി ജ​സ്റ്റി​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ലി​വി​ൻ വ​ർ​ഗീ​സ്, ഷീ​ജ ജോ​ണ്‍​സ​ൻ, എ​ക്സി​. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​നീ​ഷ് വ​ട​ക്കു​ഞ്ചേ​രി, സി.​ടി. ജോ​യ്, ദേ​വ​സ്യ പു​തു​ശേരി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.