ക​ലാ​മ​ണ്ഡ​ല​ത്തി​ലെ ല​ഹ​രി പാ​ർ​ട്ടി സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ കാ​പ​ട്യം: തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ
Saturday, February 4, 2023 1:11 AM IST
തൃ​ശൂ​ർ: ക​ലാ​മ​ണ്ഡ​ല​ത്തി​ലും ല​ഹ​രി പാ​ർ​ട്ടി ന​ട​ക്കു​മ്പോ​ൾ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ല​ഹ​രി​വി​രു​ദ്ധ കാ​പ​ട്യം വ്യ​ക്ത​മാ​കു​ന്ന​താ​യി അ​ഡ്വ. തേ​റ​മ്പി​ൽ രാ​മ​കൃ​ഷ് ണ​ൻ പ​റ​ഞ്ഞു. കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എ. ജോ​സ​ഫി​ന്‍റെ 90 മ​ണി​ക്കൂ​ർ ഉ​പ​വാ​സം നാ​ര​ങ്ങാ​നീ​ര് ന​ൽ​കി അ​വ​സാ​നി​പ്പി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ർ​ക്കാ​രി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ ല​ഹ​രി​യു​ടെ വ്യാ​പ​ന​ത്തി​നു​ള്ള മ​റ​യാ​ണെ​ന്ന് അ​വ​യു​ടെ ക​ച്ച​വ​ട​ക്കാ​രാ​യി ഭ​ര​ണ​പ​ക്ഷ​ക്കാ​ർ പി​ടി​ക്ക​പ്പെ​ടു​മ്പോ​ൾ തെ​ളി​യു​ന്ന​താ​യും തേ​റ​മ്പി​ൽ ആ​രോ​പി​ച്ചു. കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​പി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​രി​യ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് സ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കൂ​ട്ട്, കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​ർ നി​മ്മി റ​പ്പാ​യി, ഇ.​വി. സു​നി​ൽ രാ​ജ്, ആ​ൻ​സി ജേ​ക്ക​ബ്, കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ത്സ​ൺ പ​ണ്ടാ​ര​വ​ള​പ്പി​ൽ, വ​നി​താ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മേ​ഴ്സി ജോ​യ്, കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി സ​ദാ​ശി​വ​ൻ കു​റു​വ​ത്ത്, എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ന്‍റ് പി.​ടി. മൈ​ക്കി​ൾ, ട്ര​ഷ​റ​ർ എ.​കെ. അ​ഗ​സ്റ്റി​ൻ, തൃ​ശൂ​ർ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കെ.​ എം. പ്രേം​ദാ​സ്, മു​ൻ സെ​ക്ര​ട്ട​റി കെ ​എ​സ്. ശി​വ​രാ​മ​ൻ, പി.​വി. ജോ​സ് ജ​നാ​രോ​ഗ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
2008 മു​ത​ൽ ഓ​രോ വ​ർ​ഷ​വും ആ​റു മ​ണി​ക്കൂ​ർ സ​മ​യം ദീ​ർ​ഘി​പ്പി​ച്ച് ന​ട​ത്തു​ന്ന ഇ.​എ. ജോ​സ​ഫി​ന്‍റെ ഉ​പ​വാ​സം കേ​ര​ള​ത്തി​ൽ മ​ദ്യ​നി​രോ​ധ​നം വ​രു​ന്ന​തു​വ​രെ തു​ട​രു​മെ​ന്ന് ജോ​സ​ഫ് പ്ര​ഖ്യാ​പി​ച്ചു.