തി​രു​മു​ടി​ക്കു​ന്ന് പ​ള്ളി​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Saturday, February 4, 2023 1:11 AM IST
കൊ​ര​ട്ടി: തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ദ്ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ട​ശേ​രി കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സിന്‍റെ തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ നൊ​വേ​ന, തി​രു​സ്വ​രൂ​പ​ത്തി​ൽ അ​ന്പും മു​ടി​യും ചാ​ർ​ത്ത​ൽ. ഏ​ഴി​ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് പ​ള്ളി​യി​ൽ​നി​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്നള്ളി​ക്ക​ൽ. വൈ​കീ​ട്ട് അ​ഞ്ചി​ന് ഫാ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ഫാ. ​ജോ​യി ചെ​ഞ്ചേ​രി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം. വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ ആ​റി​നും 9.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. വൈ​കീ​ട്ട് 5.30ന് ​ഫാ. ജി​തി​ൻ വ​ട​ക്കേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ഫാ. ​ജോ​യി അ​യി​നി​ക്കാ​ട​നാ​യി​രി​ക്കും വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം. തി​ങ്ക​ൾ വൈ​കീ​ട്ട് ആ​റി​ന് മ​രി​ച്ച​വ​രു​ടെ ഓ​ർ​മ്മ​ക്കാ​യി പാ​ട്ടു​കു​ർബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. തു​ട​ർ​ന്ന് വ​ള്ളു​വ​നാ​ട് ബ്ര​ഹ്മ തീ​യ്യ​റ്റേ​ഴ്സി​ന്‍റെ നാ​ട​കം "ര​ണ്ട് ന​ക്ഷ​ത്ര​ങ്ങ​ൾ’ ഉ​ണ്ടാ​യി​രി​ക്കും.