ക​നാ​ലി​ലേ​ക്ക് കാ​ർ മ​റി​ഞ്ഞു മൂന്നുപേ​ർ​ക്ക് പ​രി​ക്ക്
Saturday, February 4, 2023 1:09 AM IST
അ​തി​ര​പ്പി​ള്ളി: തു​മ്പൂ​ർ​മു​ഴി ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ലേ​ക്ക് കാ​ർ മ​റി​ഞ്ഞ് മൂന്നുപേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റവ​രെ​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​ക്കു ശേ​ഷം വി​ട്ട​യ​ച്ചു. ഇ​ന്നലെ പു​ല​ർ​ച്ചെ രണ്ടോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.
അ​തി​ര​പ്പി​ള്ളി​യി​ലേ​ക്ക് വിനോ​ദ യാ​ത്ര​ക്ക് വ​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​തി​ര​പ്പി​ള്ളി​യി​ലെ റി​സോ​ർ​ട്ടി​ൽ താ​മ​സി​ച്ച ഇ​വ​ർ ചാ​ല​ക്കു​ടി​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കാ​ർ മ​റി​ഞ്ഞപ്പോ​ൾ ഡോ​ർ തു​റ​ന്ന​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് കാ​റി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ഈ ​ഭാ​ഗ​ത്ത് അ​പ​ക​ടം പ​തി​വാ​യി മാ​റി​യി​രി​ക്കുകയാ​ണ്.