ഇ​ഞ്ച​ക്കു​ണ്ടി​ല്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ മ​തി​ല്‍ കാ​ട്ടാ​ന ത​ക​ര്‍​ത്തു
Saturday, February 4, 2023 1:09 AM IST
ഇ​ഞ്ച​ക്കു​ണ്ട്്്: ഇ​ഞ്ച​ക്കു​ണ്ടി​ല്‍ കാ​ട്ടാ​ന ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ മ​തി​ല്‍ ത​ക​ര്‍​ത്തു. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കാ​രി​കു​ളം ഇ​ഞ്ച​ക്കു​ണ്ട് റോ​ഡി​ലൂ​ടെ​യെ​ത്തി​യ കാ​ട്ടു​കൊ​മ്പ​നാ​ണ് മ​തി​ല്‍ ത​ക​ര്‍​ത്ത് ഇ​ഞ്ച​ക്കു​ണ്ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ കോ​മ്പൗ​ണ്ടി​ലേ​ക്ക് ക​ട​ന്ന​ത്.

ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍​ന്ന് ഒ​ച്ച​യെ​ടു​ത്ത് ആ​ന​യെ സ​മീ​പ​ത്തു​ള്ള തേ​ക്കു തോ​ട്ട​ത്തി​ലേ​ക്ക് തു​ര​ത്തി.

ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടാ​ന എ​ത്തി​യ​തി​റി​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ള്‍ സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്. രാ​ത്രി​യി​ല്‍ വീ​ടു​ക​ള്‍​ക്ക് സ​മീ​പ​ത്തേ​ക്ക് ആ​ന​യെ​ത്തു​മെ​ന്ന ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.