ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് തെ​റി​ച്ചു വീ​ണ യു​വാ​വ് ബ​സ് ക​യ​റി മ​രി​ച്ചു
Saturday, February 4, 2023 12:42 AM IST
ഗു​രു​വാ​യൂ​ർ: ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ യു​വാ​വ് ബ​സ് ക​യ​റി മ​രി​ച്ചു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​ക്ക് പ​രി​ക്കേ​റ്റു. ചാ​വ​ക്കാ​ട് ഒ​രു​മ​ന​യൂ​ർ തോ​ട്ടു​ങ്ങ​ൽ കാ​സി​മി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഖൈ​സ്(24) ആ​ണ് മ​രി​ച്ച​ത്. വ​ട്ടം​പ്പാ​ടം കോ​ഴ​പ്പാ​ട്ട് ഭാ​ഗ്യ​ല​ക്ഷ്മി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

തെ​ക്കേ ഔ​ട്ട​ർ റിം​ഗ് റോ​ഡി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മു​ത​വ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗി​ലെ ട്രെ​യി​ന​റാ​ണ് ഖൈ​സ്. സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ എ​തി​രെ വ​ന്ന ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ ഖൈ​സി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ ഇ​യാ​ളെ മു​തു​വ​ട്ടൂ​രി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.