പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊളു​ത്താ​ൻ ശ്ര​മം: ഗൃ​ഹ​നാ​ഥ​നെതിരെ കേ​സ്
Friday, February 3, 2023 1:04 AM IST
പു​ന്ന​യൂ​ർ: സ്വ​ന്തം വീ​ട്ടി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്താ​ൻ ശ്ര​മി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റെ പേ​രി​ൽ കേ​സ്. അ​ക​ലാ​ട് പ​ട്ട​ത്തു​വ​ള​പ്പി​ൽ ഷെ​രീ​ഫി​നെ​തി​രെ​യാ​ണ് കേ​സ്. ബു​ധ​നാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കിട​ന്നി​രു​ന്ന​വ​രു​ടെ മേ​ലാ​ണ് പെ​ട്രോ​ൾ ഒ​ഴി​ച്ച​ത്. പി​ന്നീ​ട് പു​റ​ത്തു​നി​ന്ന് ഏ​റു​പ​ട​ക്കം ക​ത്തി​ച്ച് ഇ​ടു​ക​യാ​യി​രു​ന്നു. പ​ട​ക്ക​ത്തി​ന്‍റെ ശ​ബ്ദം കേ​ട്ട് അ​ക​ത്തു​ള്ള​വ​ർ പെ​ട്ടെ​ന്ന് പു​റ​ത്തു​ക​ട​ന്ന​തി​നാ​ൽ അ​പ​ക​ടം സം​ഭ​വി​ച്ചി​ല്ല. മു​റി​യി​ലു​ണ്ടാ​യി​രു​ന്ന കി​ട​ക്ക​യും മ​റ്റു സാ​മ​ഗ്രി​ക​ളും ക​ത്തി​ന​ശി​ച്ചു.
മു​റി​യി​ൽ ഉ​റ​ങ്ങി​യി​രു​ന്ന ഷെ​രീ​ഫി​ന്‍റെ ഭാ​ര്യ ഫാ​ത്തി​മ (50), മ​ക​ൻ ഷെ​ഫീ​ക്കി​ന്‍റെ ഭാ​ര്യ ബ​ൾ​ക്കീ​സ് (21), ഇ​വ​രു​ടെ മ​ക​ൻ ഷം​നാ​ദ് (ഒ​രു വ​യ​സ്), മ​ക​ൾ ഷ​രീ​ക​ത്ത് (22) എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.
നാ​ട്ടു​കാ​രെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തി​ൽ വ​ട​ക്കേ​ക്കാ​ട് സി​ഐ അ​മൃ​ത​രം​ഗ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി. ഷെ​രീ​ഫ് ഒ​ളി​വി​ലാ​ണ്. മ​ത്സ്യ​ ക​ച്ച​വ​ട​ക്കാ​ര​നും ലോ​ട്ട​റി​ ക​ച്ച​വ​ട​ക്കാ​ര​നു​മാ​ണ്.