നാലര ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി മധ്യവയസ്കൻ പിടിയിൽ
Friday, February 3, 2023 1:04 AM IST
തി​രു​വി​ല്വാ​മ​ല: പ​ട്ടി​പ്പ​റ​ന്പി​ൽ നി​ന്നു വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന നാലര ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി തി​രു​വി​ല്വാ​മ​ല പ​ട്ടി​പ്പ​റ​ന്പ് കാ​ക്ക​ശേരി​ക​ളം ശ​ശി​കു​മാ​റി​നെ(59) പ​ഴ​യ​ന്നൂ​ർ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.
എ​ക്സൈ​സ് ഓ​ഫീ​സ​ർ ഒ. ​സ​ജി​ത​യു​ടെ നി​ർ​ദേശ​പ്ര​കാ​രം പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ൻ. ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ൻ. സ​ജി​ത, പ്ര​ദീ​പ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ശ​ശി​കു​മാ​റി​നെ പി​ടി​കൂ​ടി​യ​ത്. 2,500 രൂ​പ​യും ക​ണ്ടെ​ത്തി. പ്ര​തി​യെ വ​ട​ക്കാ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.