‘അപകടശേഷം വാഹനം നിർത്താതെ പോകുന്ന ഡ്രൈവർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ് എടുക്കണം’
Friday, February 3, 2023 1:03 AM IST
തൃ​ശൂ​ർ: അ​പ​ക​ടം സം​ഭ​വി​ച്ച​ത് അ​റി​ഞ്ഞി​ട്ടും വാ​ഹ​നം നി​ർ​ത്താ​തെ പോ​കു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പി​ൽ കേ​സ് എ​ടു​ക്കു​ന്ന​തി​ന് ന​ട​പ​ടി ഉ​ണ്ടാ​കണ​മെ​ന്ന് ടു ​വീ​ല​ർ യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രിക്കോ മ​ര​ണ​മോ സം​ഭ​വി​ച്ചി​ട്ടും വാ​ഹ​നം നി​റു​ത്തു​ന്ന​തി​നോ, അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കു​ന്ന​തി​നോ ത​യാ​റാ​കാ​തെ ഡ്രൈ​വ​ർ​മാ​ർ സ്ഥ​ലം വി​ടു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ഇ​ത്ത​രം പ്ര​തി​ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്താ​ൽ പോ​ലും കാ​ര്യ​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ൾ ഇ​പ്പോ​ൾ ഉ​ണ്ടാ​കു​ന്നി​ല്ല. പ്ര​തി​ക​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ഉ​ണ്ടാ​യെ​ങ്കി​ൽ മാ​ത്ര​മേ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കു​വെ​ന്ന് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം അ​ഭി​പ്രാ​യ​പെ​ട്ടു.
ടു ​വീ​ല​ർ യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യി ജെ​യിം​സ് മു​ട്ടി​ക്ക​ൽ തൃ​ശൂ​ർ(​ചെ​യ​ർ​മാ​ൻ), സോ​ണി കെ. ​ബേ​ബി പ​ത്ത​നം​തി​ട്ട(​വൈ​സ് ചെ​യ​ർ​മാ​ൻ), ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി
ജോ​സ​ഫ് തോ​മ​സ് ആ​ല​പ്പു​ഴ, മു​ഹ​മ്മ​ദ് മു​ബാ​റ​ക് എ​റ​ണാ​കു​ളം, ജോ​ണി പു​ല്ലോ​ക്കാ​ര​ൻ തൃ​ശൂ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യി ടി.​കെ. ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ, മു​ര​ളി ഇ​ളം​കു​ളി​യാ​ട്ട് തൃ​ശൂ​ർ, വി​നോ​ദ് മേ​മ​ഠ​ത്തി​ൽ പ​ത്ത​നം​തി​ട്ട, ഗോ​പ​കു​മാ​ർ വി. ​തൃ​ശൂ​ർ, സി.​വി. രം​ഗ​നാ​ഥ​ൻ തൃ​ശൂ​ർ, തോ​മ​സ് ആ​ന്പ​ക്കാ​ട​ൻ തൃ​ശൂ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി സ​തീ​ഷ് ച​ന്ദ്ര​ൻ, സ​ജി ആ​റ്റ​ത്ര, വി​ൽ​സ​ണ്‍ പി. ​ജോ​ണ്‍, കെ.​സി. കാ​ർ​ത്തി​കേ​യ​ൻ, ജോ​ർ​ജ് പ​ല്ലി​ശേ​രി, കെ. ​മോ​ഹ​ൻ​ദാ​സ്, കെ.​കെ. ഷാ​ജ​ഹാ​ൻ, അ​നി​യ​ൻ കൊ​ട​ക​ര എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.