നി​യ​ന്ത്ര​ണംവി​ട്ട കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് അപകടം
Friday, February 3, 2023 1:03 AM IST
വ​ട​ക്കാ​ഞ്ചേ​രി: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് വൈ​ദ്യു​തി​കാ​ൽ ഒ​ടി​ഞ്ഞു​വീ​ണ് കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണമാ​യും ത​ക​ർ​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ തൃ​ശൂ​ർ -ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ കു​റാ​ഞ്ചേ​രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.
ഇ​രി​ങ്ങാല​ക്കു​ട സ്വ​ദേ​ശി ഷി​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​മാ​ണ്ഇ​ടി​ച്ച​ത്.​ ഷി​ബു പരിക്കില്ലാതെ ര​ക്ഷ​പ്പെ​ട്ടു. സ്ഥി​ര​മാ​യി യാ​ത്ര​ക്കാ​ർ ബ​സ് ക​യ​റാ​ൻ നി​ൽ​ക്കു​ന്ന സ്ഥ​ല​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.
പാ​ർ​ളി​ക്കാ​ടി​നും കു​റാ​ഞ്ചേ​രി​ക്കു​മി​ട​ക്കാ​ണ് സ്ഥി​ര​മാ​യി വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ന​ട​ക്കാ​റു​ള്ള​ത്. ​വി​വ​ര​മ​റി​ഞ്ഞ് വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സും ആ​ർടിഒയും​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.​
വൈ​ദ്യുതി പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണ​തോ​ടെ ഏ​റെ നേ​രം പ്ര​ദേ​ശ​ത്ത് വൈ​ദ്യുതി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു.