ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ അ​ധ്യാ​പ​ക ശി​ൽ​പ​ശാ​ല
Thursday, February 2, 2023 12:54 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂണി​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കുന്ന പ​ഞ്ച​ദി​ന ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന് തു​ട​ക്ക​മാ​യി. ഓ​ഗ്മെ​ന്‍റ​ഡ് ആ​ൻ​ഡ് വർ​ച്വ​ൽ റി​യാ​ലി​റ്റി എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ശി​ൽ​പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര സി​എം​ഐ നി​ർ​വ​ഹി​ച്ചു.
തി​രു​വ​ന​ന്ത​പു​രം ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ ഏ​വി​യോ​ണി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ദീ​പ​ക് മി​ശ്ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യി പ​യ്യ​പ്പി​ള്ളി ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. നാളെ സമാപിക്കുന്ന ശി​ൽ​പ​ശാ​ല​യി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി മു​പ്പ​ത് അ​ധ്യാ​പ​ക​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.
ഡോ. ​ജോ​ബി​ൻ വ​ർ​ഗീ​സ് (അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ചെ​റു​തു​രു​ത്തി), ബി. ​അ​നു​രൂ​പ് (ഇ​ന്നോ​വേ​ഷ​ൻ ഓ​ഫീ​സ​ർ, ട്രി​പ്പി​ൾ ഐ​ടി, കോ​ട്ട​യം), ഏ​ആ​ർ, വി​ആ​ർ ഇ​ൻ​ഡ​സ്ട്രി വി​ദ​ഗ്ധ​രാ​യ തോം​സ​ണ്‍ ടോം, ​ശ്യാം പ്ര​ദീ​പ് ആ​ലി​ൽ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ ന​യി​ക്കും. ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​കാ​ര​ൻ ബാ​ബു, അ​ധ്യാ​പ​ക​രാ​യ ഒ. ​രാ​ഹു​ൽ മ​നോ​ഹ​ർ, മ​ഞ്ജു ഐ. ​കൊ​ള്ള​ന്നൂ​ർ എ​ന്നി​വ​രാ​ണ് ശി​ല്​പ​ശാ​ല ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.