റോ​ഡ​രി​കി​ൽ ത​ള്ളി​യ മാ​ലി​ന്യം തി​രി​ച്ചെ​ടു​പ്പി​ച്ച് പി​ഴ ഈ​ടാ​ക്കി
Thursday, February 2, 2023 12:50 AM IST
തി​രു​വി​ല്വാ​മ​ല: പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു.
കൈ​ത്ത​റി നെ​യ്ത്ത് കേ​ന്ദ്ര​മാ​യ കു​ത്താ​ന്പു​ള്ളി​യി​ലേ​ക്കു​ള്ള റോ​ഡ​രി​കി​ൽ ഇ​ന്ന​ലെ രാ​വി​ലെ വ​ലി​യ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ മാ​ലി​ന്യം തെ​രു​വുനാ​യ്ക്ക​ൾ ക​ടി​ച്ചു​വ​ലി​ക്കു​ന്ന​ത് ക​ണ്ട കു​ത്താ​ന്പു​ള്ളി ജൂ​ണിയ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദീ​പ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മാ​ലി​ന്യം തി​രി​ച്ചെ​ടു​പ്പി​ച്ച് പ​തി​നാ​യി​രം രൂ​പ പി​ഴ ഈ​ടാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വി​വാ​ഹം ന​ട​ന്ന വീ​ട്ടി​ൽനി​ന്നു​ള്ള ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ, മ​ദ്യ​ക്കുപ്പി​ക​ൾ, പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ എ​ന്നി​വ​യാ​ണ് ചാ​ക്കി​ൽ കെ​ട്ടി റോ​ഡ​രികി​ൽ ത​ള്ളി​യ​ത്.
ചാ​ക്കി​ൽ​നി​ന്ന് കി​ട്ടി​യ വി​ലാ​സ​ത്തി​ൽ നി​ന്നാ​ണ് ഉ​റ​വി​ടം ക​ണ്ടെ​ത്തി​യ​ത്. ത​ള്ളി​യ മാ​ലി​ന്യം പി​ന്നീ​ട് ആ​ളെ വി​ളി​ച്ചു​വ​രു​ത്തി തി​രി​ച്ചെ​ടു​പ്പി​ച്ച് പി​ഴ ഈ​ടാ​ക്കു​ക​യാ​യി​രു​ന്നു.