തൊ​യ​ക്കാ​വ് തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Thursday, February 2, 2023 12:50 AM IST
വെ​ങ്കി​ട​ങ്ങ്: തൊ​യ​ക്കാ​വ് തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​ക​യ​റി. വി​കാ​രി ഫാ. ​​ജി​ന്‌റോ പെ​രേ​പ്പാ​ട​ൻ കൊ​ടി​യേ​റ്റു​ക​ർ​മം നി​ർ​വ​ഹി​ച്ചു.
ശ​നി​യും ഞാ​യ​റു​മാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ ആ​ഘോ​ഷം. ദേ​വാ​ല​യ ദീ​പാ​ല​ങ്കാ​ര സ്വി​ച്ച്ഓ​ണ്‍ വെ​ള്ളി വൈ​കി​ട്ട് 6.45ന് ​പാ​വ​റ​ട്ടി പൊ​ലീ​സ് എ​സ്എ​ച്ച്ഒ എം.​കെ. ര​മേ​ഷ് നി​ർ​വ​ഹി​ക്കും. ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5.30ന് ​കു​ർ​ബാ​ന, പ്ര​സു​ദേ​ന്തി വാ​ഴ്ച, കൂ​ടു​തു​റ​ക്ക​ൽ, രൂ​പം എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ക​ണ്ട​ശാം​ക​ട​വ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് ചാ​ല​യ്ക്ക​ൽ കാ​ർ​മി​ക​നാ​കും. ഞാ​യ​ർ രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ഗാ​ന​പൂ​ജ​യ്ക്ക് ഫാ. ​ബി​ജു ജോ​ണ്‍ പാ​ണേ​ങ്ങാ​ട​ൻ കാ​ർ​മി​ക​നാ​കും. ഫാ. ​ജോ​സ് അ​ല​ക്സ് വ​ള​വ​നാ​ട്ട് വ​ച​ന സ​ന്ദേ​ശം ന​ൽ​കും.
തു​ട​ർ​ന്നു​പ്ര​ദ​ക്ഷി​ണം. വി​വി​ധ കു​ടും​ബ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ രാ​ത്രി 10.25ന് ​സ​മാ​പി​ക്കും.