റാ​ന്പു​ക​ള്‌ ഉ​ദ്ഘാ​ട​നം ചെയ്തു
Thursday, February 2, 2023 12:50 AM IST
അ​രി​ന്പൂ​ർ: വാ​രി​യം കോ​ൾ​പ​ട​വി​ലെ ക​ർ​ഷ​ക​രു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ 18 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് െകെഎ​ൽ​ഡി​സി പ​ട​വു​ക​ളി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ർ​മി​ച്ച നാ​ലു റാ​ന്പു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
പ​ട​വ് പ്ര​സി​ഡ​ന്‍റ് കെ.​സി. പു​ഷ്ക്ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി. അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​മി ഗോ​പി, പ​ട​വ്സെ​ക്ര​ട്ട​റി കെ.​കെ. അ​ശോ​ക​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്് ത​ങ്ക പ്ര​ഭാ​ക​ര​ൻ, വാ​ർ​ഡ് അം​ഗം കെ. ​രാ​ഗേ​ഷ്, ആ​സൂ​ത്ര​ണ സ​മി​തി അം​ഗം കെ.​ആ​ർ. ബാ​ബു​രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഈ ​റാ​ന്പു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചത്. ക​ർ​ഷ​ക​ർ​ക്ക് ഏ​റെ സാ​ന്പ​ത്തി​ക ലാ​ഭ​വും സ​മ​യ​ലാ​ഭ​വും ല​ഭ്യ​മാ​കും.
കൊ​യ്തെ​ടു​ക്കു​ന്ന നെ​ല്ല് ക​യ​റ്റാ​ൻ ത​ട​സം കൂ​ടാ​തെ ലോ​റി എ​ത്തു​മെ​ന്ന​താ​ണ് ഏ​റെ ഗു​ണ​ക​രം. വ​ളം, വൈ​ക്കോ​ൽ, വി​ത്ത്, മു​ത​ലാ​യ​വ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ക​ർ​ഷ​ക​ർ​ക്ക് ഏ​റെ ഗു​ണം ചെ​യ്യും. നി​ല​വി​ൽ ഒ​രു ചാ​ക്ക് നെ​ല്ല് താ​ഴെ നി​ന്നും മു​ക​ളി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​ന് ചാ​ക്കൊ​ന്നി​ന് 25 രൂ​പ ചെ​ല​വു​ണ്ട്.
ഈ ​റാ​ന്പി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ ചാ​ക്കൊ​ന്നി​ന് 25 രൂ​പ ക​ർ​ഷ​ക​ന് ലാ​ഭം കി​ട്ടും. ഏ​ക​ദേ​ശം 5000 ചാ​ക്കി​ല​ധി​കം നെ​ല്ല് ഇ​വി​ടെ നി​ന്നും ക​യ​റ്റു​ന്നു​ണ്ട്. കോ​ൾപാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യോ​ളം ഈ​യി​ന​ത്തി​ൽ ത​ന്നെ ലാ​ഭി​ക്കാ​നാ​കും.